
വിഴിഞ്ഞം: സമുദ്രനിരപ്പിൽ നിന്ന് 2000ത്തോളം അടി ഉയരത്തിലുള്ള വിശാലമായ സ്ഥലമാണ് ജഡ്ജിക്കുന്ന്. തിരുവല്ലം കരുമം റോഡിൽ മധുപാലത്തിന് സമീത്തുനിന്ന് വലത്തേയ്ക്കുള്ള കയറ്റം കയറി ചെന്നെത്തുന്നത് ജഡ്ജിക്കുന്നിലാണ്. സൂര്യോദയവും അസ്‌തമയവും വ്യക്തമായി ആസ്വദിക്കാൻ കഴിയുന്ന സ്ഥലമായതാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. പേരിന് പിന്നിൽ വർഷങ്ങൾക്ക് മുമ്പ് നഗരത്തിലെ ഒരു ജഡ്‌ജി ഈ സ്ഥലം വാങ്ങി. പ്രധാന റോഡിൽ നിന്ന് കുതിരവണ്ടി മുകളിലേക്ക് പോകുന്നതിനുവേണ്ടി ആറടി വീതിയിൽ ഒരു പാതയും ഒരുക്കി. ഇതോടെയാണ് ഈ കുന്നിന് ജഡ്ജിക്കുന്നെന്ന് പേര് ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. കുന്നിനു മുകളിലെ വലിയവീട്ടിൽ ഇപ്പോൾ ഒരു സ്ത്രീ മാത്രമാണ് താമസം. സാമൂഹ്യ വിരുദ്ധരുടെ ഇഷ്ടതാവളം സാമൂഹ്യ വിരുദ്ധരുടെ ഇഷ്ട സ്ഥലമാണ് ഇവിടെ. രാത്രികാലങ്ങളിൽ മദ്യപിക്കാൻ വരുന്നവരും കാഴ്ചകൾ കാണാനെത്തുന്നവരുമായി ഏറ്റുമുട്ടൽ പതിവാണ്. പൊലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തണം സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കുന്നതിനുവേണ്ടി ഇവിടെ പൊലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തണമെന്ന നിർദ്ദേശം ഉയർന്നുവന്നിട്ടുണ്ട്. സഞ്ചാരികളെത്തുന്നുണ്ടെങ്കിലും പൊതുസ്ഥലമല്ലാത്തതിനാൽ ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാനാകില്ലെന്ന് അധികൃതർ പറഞ്ഞു.