
സെക്‌സുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ് എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. ഹോർമോൺ ഉത്പാദനം ഭംഗിയായി നടക്കുന്നത് അതിരാവിലെയാണെന്നാണ് സെക്‌സോളജിസ്റ്റുകൾ പറയുന്നത്.
ലൈംഗിക ബന്ധത്തിന് ഏത്ര സമയമെടുക്കും എന്ന് ചോദിക്കുന്നവരുമുണ്ട്. പങ്കാളികൾക്ക് പൂർണതൃപ്തി വരുംവരെ സമയമെടുക്കുമെന്നാണ് ഇതിന്റെ ഉത്തരം. രതിമൂർച്ഛ എത്ര സമയം എന്ന ചോദ്യത്തിന്റെ ഉത്തരം അത് വ്യക്തികളെ ആശ്രയിച്ചിരിക്കുമെന്നാണ്.
ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീയ്ക്ക് മാത്രമാണ് വേദനയുണ്ടാകുന്നതെന്നാണ് പലരുടെയും ധാരണ. എന്നാൽ ലിംഗ്രാഗ്ര ചർമം നീക്കം ചെയ്യാത്ത ചില പുരുഷന്മാരിലെങ്കിലും, ആദ്യ ലൈംഗികബന്ധത്തിൽ ചർമം വലിയുമ്പോൾ വേദന അനുഭവപ്പെട്ടേക്കാം. അതിനാൽ വേദനയുണ്ടാകുമെന്ന് സംശയം തോന്നുന്നവർ ജെൽ കൂടി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.