joseph

ഇടുക്കി: സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവർ ചേർന്ന് മധ്യവയസ്കന്റ കൈയും കാലും അടിച്ചൊടിച്ചെന്ന് പരാതി. ഇടുക്കി കരിമണ്ണൂർ സ്വദേശി ജോസഫ് വെച്ചൂരിനെ(51)യാണ് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടു എന്നാരോപിച്ചായിരുന്നു മർദനം. കരിമണ്ണൂർ ഏരിയ സെക്രട്ടറി പിപി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മർദിച്ചതെന്നാണ് ആരോപണം. ഗുരുതര പരിക്കേറ്റ ജോസഫ് ഇപ്പോൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.