
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: അന്യർക്ക് വേണ്ടി നഷ്‌ടം സഹിക്കേണ്ടി വരും, അപകടങ്ങൾ, പരാശ്രയത്വം, ആത്മീയത, കടബാദ്ധ്യതകൾ മുഖേന ദുരിതങ്ങൾ വർദ്ധിക്കും, പഴയകാല സുഹൃത്തുകളെ കണ്ടുമുട്ടും.
ഭരണി: അലസതയും മടിയും, പ്രവർത്തികൾക്ക് അംഗീകാരം കിട്ടില്ല, അശുഭ വാർത്തകൾ ശ്രവിക്കും, പരാജയ ഭീതി. കള്ളൻമാരെ കൊണ്ടുള്ള ഉപദ്രവം, ക്ഷമയില്ലായ്മ, ആരോഗ്യപ്രശ്നങ്ങൾ, ആഡംബര വസ്തുക്കൾ ശേഖരിക്കും.
കാർത്തിക: തൊഴിൽ രംഗത്ത് പ്രയാസങ്ങൾ കൂടും, സ്ത്രീകളുമായി കലഹത്തിന് നിൽക്കരുത്, പൊതുജന പിന്തുണ കുറയും, സൽകീർത്തിക്ക് കോട്ടം തട്ടും, നിദ്രാസുഖം, സന്താനസുഖം, സൗന്ദര്യ ബോധം വർദ്ധിക്കും. പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താൻ സാധിക്കും.
രോഹിണി: ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ചു പുലർത്തും, യാത്രയിൽ നേട്ടം. കുടുംബ സുഖം, ഉപരിപഠനത്തിന് അനുകൂലമായ സമയം. യാത്രാവിജയം, കുടുബാംഗങ്ങൾ തമ്മിൽ ചേർച്ചയുണ്ടാകും, പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.
മകയിരം: ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർത്ഥമായ സഹകരണം. കുടുംബ സുഖം, എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും, ദൈവാനുകൂല്യം, വാഗ്ദാനങ്ങൾ പാലിക്കപ്പെടും, യാത്രയിൽ ഗുണാനുഭങ്ങൾ, മുതിർന്നവരെ കൊണ്ട് സഹായവും ധനപ്രാപ്‌തിയും.
തിരുവാതിര: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം, എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങൾ, മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും, പണമിടപാടുകളിൽ നേട്ടം, പാർട്ണർഷിപ്പ് ബിസിനസുകളിലൂടെ നേട്ടം.
പുണർതം: ഗൃഹം വാങ്ങുന്നതിനോ ഗൃഹം മോടിപിടിപ്പിക്കുന്നതിനോ അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ കുറയും. ഭാര്യാഗുണം, ധനലഭ്യത, കുടുബപരമായി സ്വസ്ഥതയും സമാധാനവും, കർമ്മ രംഗത്ത് നേട്ടം.
പൂയം: സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങൾ, സഹോദര ഗുണം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം, കീർത്തി ലഭിക്കും, വ്യാപാര ലാഭം, വിദ്യാവിജയം, വാഹനസുഖം, മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും.
ആയില്യം: പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയം, വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുംബസുഖം, യാത്രയിൽ നേട്ടം. കർമ്മരംഗത്തും വ്യക്തിബന്ധത്തിലും കെട്ടുറപ്പ് വർദ്ധിക്കും, ആഗ്രഹങ്ങൾ സഫലമാകും.
മകം: കുടുംബത്തിലുണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, ധനവരവ് വർദ്ധിക്കും, ജോലിമാറ്റം, കുടുംബസുഖം, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം നടക്കും, ശിക്ഷണ നടപടികൾ ഒഴിഞ്ഞ് പോകും.
പൂരം: സാമ്പത്തിക നേട്ടം, ആരോഗ്യസ്ഥിതി തൃപ്‌തികരം, സുഖസൗകര്യങ്ങൾ അനുഭവിക്കും, ജീവിതത്തിൽ പുരോഗതി, യാത്രാഗുണം, ആപത്തുകളിൽ നിന്നും രക്ഷ, കേസുകളിൽ നിന്നും രക്ഷ, വ്യവഹാര വിജയം, കർമ്മപുഷ്‌ടി, പ്രശസ്‌തി.
ഉത്രം: അശുഭകർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും, ദാമ്പത്യ ദുരിതം, തസ്‌കര ഭയം ഉണ്ടാകും, അപവാദങ്ങളിൽ പെടാതെ നോക്കണം, എതിർപ്പുകൾ ഉണ്ടാകും. അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാക്കും, പലവിധ കുഴപ്പങ്ങളിൽപ്പെടും,
അത്തം: ഔദ്യോഗിക രംഗത്ത് ദുരിതങ്ങൾ കൂടും, ശിക്ഷണനടപടികൾക്ക് വിധേയനാകും, ശത്രുക്കളിൽ നിന്നും ആപത്ത് വരാം, തൊഴിൽ രംഗത്ത് അപവാദം, യാത്രകളിൽ അപകട സാദ്ധ്യത, ധനനഷ്ടം.
ചിത്തിര: നിർണ്ണായക നിമിഷങ്ങളിൽ ആത്മനിയന്ത്രണം പാലിക്കണം, അംഗീകാരം കൈവിട്ടപോയ അവസ്ഥ വരും, ശാരീരികമായി ബുദ്ധിമുട്ടുകൾ, ദാമ്പത്യസുഖക്കുറവ്, സഹോദരരുമായി കലഹം, വരവിനേക്കാൾ ചെലവ് അധികരിച്ച് നിൽക്കും, അനാവശ്യമായ ദുർവാശി ഒഴിവാക്കുക.
ചോതി : സ്ത്രീകൾ മൂലം അസ്വസ്ഥതകൾ, പ്രയാസങ്ങൾ, ദൂരയാത്രാക്ലേശം, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ, ആരോഗ്യപരമായി കരുതൽ വേണം, വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം, പൊതു പ്രവർത്തകർക്ക് മാനഹാനി, പരാജയ ഭീതി, പ്രവർത്തികൾക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളിൽ പെട്ട് കലഹം.
വിശാഖം: മറ്റുള്ളവരുടെ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്, ഈശ്വരാധീനം കുറയും, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാകും. കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അശുഭകരമായ വാർത്തകൾ ശ്രവിക്കേണ്ടി വരും.
അനിഴം: കുടുംബത്തിൽ ഓഹരി പങ്കുവയ്‌ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഭിന്നത, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, അപകീർത്തിപ്പെടുത്താൻ മറ്റുള്ളവർ ശ്രമിക്കും.
കേട്ട: കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, ഉല്ലാസകരമായ അനുഭവങ്ങൾ, പൂർവ്വിക സ്വത്ത് ലഭിക്കും, സ്വാർത്ഥത ഒഴിവാക്കുക, ധനലാഭം, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും.
മൂലം: വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും, സാമ്പത്തിക നേട്ടം, സ്ത്രീകൾ മൂലം സുഖവും സമാധാനവും, രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, ജോലി ഭാരം കുറയും, തൊഴിൽലാഭം.
പൂരാടം: ധനാഗമ മാർഗങ്ങൾക്ക് പുതിയ വഴികൾ തുറന്ന് കിട്ടും, ഉന്നത വിദ്യാഭ്യാസത്തിനു അനുമതി ലഭിക്കും, ജോലി സ്ഥിരമാകും, പ്രശസ്‌തിയും വിജയവും ബിസിനസിൽ നേട്ടം.
ഉത്രാടം: കുടുബത്തിൽ സ്വസ്ഥതയും സമാധാനവും, തൊഴിൽരംഗം പുഷ്‌ടിപ്പെടും, സർക്കാർ ജീവനക്കാർക്ക് ധനലാഭം, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം.
തിരുവോണം: പുതിയ അവസരങ്ങൾ, അനുകൂലമായ വിവാഹ ബന്ധം കിട്ടും, കീർത്തി, പദവി എന്നിവ ലഭിക്കും, ഇഷ്ടഭക്ഷണലഭ്യത, ധനനേട്ടം, കുടുംബ സമാധാനം.
അവിട്ടം: വിദ്യാപരമായ മുന്നേറ്റം, കുടുംബ സുഖം, ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, യാത്രാഗുണം. സമാധാനവും സന്തോഷവും അനുഭവപ്പെടും, അനുകൂലമായ വിവാഹ ബന്ധം കിട്ടും, മനഃസന്തോഷം.
ചതയം: എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും, രോഗശാന്തി, കുടുംബകാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും, ഈശ്വരാധീനം, തൊഴിലിൽ ഉയർച്ചയും പുത്തനുണർവും ഉണ്ടാകും.
പൂരുരുട്ടാതി: ആരോഗ്യപരമായ പ്രയാസങ്ങൾ നേരിടേണ്ടി വരും, വ്യവഹാരനഷ്‌ടം, ശത്രുഭയം, സഹോദരസ്ഥാനീയരുമായി കലഹം ഉണ്ടാകാൻ ഉള്ള സാദ്ധ്യത.
ഉത്രട്ടാതി: ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ഈശ്വരാരാധന നടത്തും, അംഗീകാരവും ആദരവും ഉണ്ടാകും, ജീവിതത്തിൽ മുന്നേറണമെന്നു മോഹം ജനിക്കും.
രേവതി: വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, ആവേശപൂർവം ജോലികൾ ചെയ്‌തു തീർക്കും, ആരോഗ്യ സംരക്ഷണത്തിൽ അതീവ ജാഗ്രത പുലർത്തും. പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം.