bb

ഭാർഗവി നിലയത്തിന്റെ റീമേക്ക്

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിൽ ടൊവിനോ തോമസും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. മായാനദി, വൈറസ്, നാരദൻ എന്നീ ചിത്രങ്ങൾക്കുശേഷം ടൊവിനോ തോമസ് വീണ്ടും ആഷിഖ് അബുവിന്റെ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്.സോൾട്ട് ആന്റ് പെപ്പർ,വൈറസ് എന്നീ ചിത്രങ്ങളിലൂടെ ആസിഫ് അലിയും ആഷിഖ് അബുവും ഒന്നിച്ചിട്ടുണ്ട്.നീലവെളിച്ചത്തിൽ

നേരത്തേ കുഞ്ചാക്കോ ബോബനും പൃഥ്വിരാജുമായിരുന്നു നായകൻമാർ. എന്നാൽ ഡേറ്റ് ക്ളാഷിനെ തുടർന്നാണ് മാറ്റം.വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി 1964 ൽ എ.വിൻസെന്റ് സംവിധാനം ചെയ്ത ചിത്രമാണ് ഭാർഗവി നിലയം. മലയാളസിനിമയിലെ മികച്ച മാസ്റ്റർ പീസുകളിലൊന്നാണ് ഭാർഗവിനിലയം.മലയാളത്തിലെ ആദ്യ ഹൊറർ ചിത്രവും. ഭാർഗവിനിലയത്തിന്റെ റീമേക്കാണ് നീലവെളിച്ചം. മധുവും പ്രേം നസീറും അവതരിപ്പിച്ച വേഷങ്ങളിൽ ടൊവിനോ തോമസും ആസിഫ് അലിയും എത്തുന്നുവെന്നാണ് വിവരം. സൗബിൻ ഷാഹിർ, റിമ കല്ലിംഗൽ എന്നിവരും താരനിരയിലുണ്ടാവും. വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏപ്രിലിൽ കണ്ണൂരിൽ നീലവെളിച്ചത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.ചിത്രത്തിന്റെ സെറ്റ് വർക്ക് ആരംഭിച്ചിച്ചു.ശ്യാം പുഷ്കറാണ് രചന നിർവഹിക്കുന്നത്.സന്തോഷ് ടി. കുരുവിള ആണ് നീലവെളിച്ചം നിർമ്മിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട് എന്ന സിനിമ നിർമ്മിക്കുന്നതും സന്തോഷ് ടി. കുരുവിളയാണ്.