
മുംബയ്:ആഡംബരക്കക്കപ്പലിലെ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യജമാണെന്ന് എൻ.സി.ബി. റിപ്പോർട്ടുകൾ തീർത്തും തെറ്റാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിംഗ് അറിയിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ആര്യനെതിരെ തെളിവില്ലെന്ന് എൻ.സി.ബി പ്രത്യേക അന്വേഷണ സംഘം ൊകണ്ടെത്തിയതായി ആയിരുന്നു മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ആര്യൻ ഗൂഢാലോചനയുടെയോ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെയോ ഭാഗമായി എന്നതിന് തെളിവുകളിലെന്നും അന്വേഷണം സംഘം വ്യക്തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമീർ വാങ്ക്ഡെയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.