
മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ സെപ്തംബർ 30ന് റിലീസ് ചെയ്യും. മണിരത്നത്തിന്റെ മെഡ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും സംയുക്തമായാണ് നിർമ്മാണം. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ഐശ്വര്യാ റായി, ഐശ്വര്യ ലക്ഷ്മി, തൃഷ, ശോഭിതാ ദുലിപാല, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. എ.ആർ.റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ.