ukraine

കീവ്: എത്രയും പെട്ടെന്ന് ഖാർക്കീവ് വിടണമെന്ന് യുക്രെയിനിലെ ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ നിർദേശം. ഖാർക്കീവിൽ റഷ്യൻ സേന വമ്പൻ ആക്രണത്തിന് പദ്ധതിയിടുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ എംബസി ഇക്കര്യം ട്വിറ്ററലൂടെ വ്യക്തമാക്കിയത്. പിയോഷിൻ, ബബായേ,ബിസിലിദോവ്‌ക എന്നിവിടങ്ങളിലെവിടെയെങ്കിലും സുരക്ഷിതമായി മാറണമെന്നാണ് എംബസിയുടെ നിർദേശം.

URGENT ADVISORY TO ALL INDIAN NATIONALS IN KHARKIV.
FOR THEIR SAFETY AND SECURITY THEY MUST LEAVE KHARKIV IMMEDIATELY.
PROCEED TO PESOCHIN, BABAYE AND BEZLYUDOVKA AS SOON AS POSSIBLE.
UNDER ALL CIRCUMSTANCES THEY MUST REACH THESE SETTLEMENTS *BY 1800 HRS (UKRAINIAN TIME) TODAY*.

— India in Ukraine (@IndiainUkraine) March 2, 2022

ഏകദേശം നാലായിരം ഇന്ത്യക്കാരാണ് ഹാർകിവ്, സുമി നഗരങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിന്റെ സാധ്യതകൾ പരിശോധിക്കുകയാണ് കേന്ദ്ര സർക്കാർ.

ഖാർകിവിൽ കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി നവീൻ കൊല്ലപ്പെട്ടിരുന്നു. ബങ്കറിൽ നിന്ന് ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു നവീനുനേരെ ഷെല്ലാക്രമണമുണ്ടായത്.