
നായാട്ട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജുവും മാർട്ടിൻ പ്രക്കാട്ടും വീണ്ടും പോലീസ് ചിത്രവുമായി എത്തുന്നു. നവാഗതനായ രോഹിത് എം. ജി കൃഷ്ണൻ സംവിധാനം ചെയ്യുന്ന ഇരട്ട എന്നു പേരിട്ട ചിത്രത്തിന്റെ പൂജ ഇടുക്കി ഏലപ്പാറയിൽ നടന്നു. അപ്പു പാത്തു പാച്ചു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജും മാർട്ടിൻ പ്രക്കാട്ടും, സിജോ വടക്കാനും ചേർന്നാണ് നിർമ്മാണം. നിരവധി പുതിയ അഭിനേതാക്കളും അണിയറ പ്രവർത്തകരും അരങ്ങേറ്റം കുറിക്കു ന്നു എന്നതാണ് പ്രത്യേകത. വർക്കി ജോർജിനൊപ്പം സംവിധായകൻ രോഹിത് എം.ജി കൃഷ്ണനും എചേർന്നാണ് രചന. ഛായാഗ്രഹണം: വിജയ് എഡിറ്റിംഗ്: മനു ആന്റണി, പി.ആർ.ഒ: നിയാസ്, ഓൺലൈൻ പി.ആർ.ഒ: ഒബ്സ്ക്യൂറ.