
കീവ്: യുക്രെയിൻ തലസ്ഥാനമായ കീവിൽ പക്ഷാഘാതം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. പഞ്ചാബ് സ്വദേശിയായ ചന്ദൻ ജിൻഡാലാണ് (22) മരിച്ചത്. കഴിഞ്ഞ ദിവസം ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട നവീന് ശേഷം യുക്രെയിനിൽ മരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ചന്ദൻ.
വിനിസിയ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന ചന്ദൻ ബർണാല സ്വദേശിയാണ്. വിനിസിയയിലെ നാഷണൽ പൈറോഗോവ് മെഡിക്കൽ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ചന്ദന്റെ പിതാവ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.