
യാത്രകളെ ഏറെ പ്രണയിക്കുന്ന യുവതാരമാണ് പ്രണവ് മോഹൻലാൽ. പ്രണവിന്‍റെ യാത്രകളും ചിത്രങ്ങളും സ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രണവ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തായ്‌ലാൻഡ് യാത്രയ്ക്കിടെ ടോൺസായിയിലെ മലയിടുക്കിലൂടെ കയറിയിറങ്ങുന്ന വീഡിയോയാണ് പ്രണവ് പോസ്റ്റ് ചെയ്‌തത്. 2017ല്‍ നടത്തിയ യാത്രക്കിടെ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. ഹോളിവുഡ് ചിത്രങ്ങളിലെ ചില സീനുകളെ ഓര്‍മിപ്പിക്കുംവിധമുള്ള താരത്തിന്‍റെ പ്രകടനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്
 
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവിന്‍റെ ഏറ്റവും പുതിയ ചിത്രം. ജനുവരി 21ന് തിയേറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കൗയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഒ.ടി.ടിയിലും ചിത്രത്തിന് വൻവരവേല്‌പാണ് ലഭിച്ചത്.