
 ജനനം - 1950 ജൂലായ് 9 ന് സോവിയറ്റ് യുക്രെയിനിൽ
 സോവിയറ്റ് യൂണിയൻ , യുക്രെയിൻ , റഷ്യൻ പൗരത്വങ്ങൾ
 കൗമാര കാലത്ത് മോഷണത്തിനും അക്രമത്തിനും ജയിൽ ശിക്ഷ അനുഭവിച്ചു
 1971 ൽ ലുഡ്മില്ല നാസ്തെങ്കോയെ വിവാഹം കഴിച്ചു
 1974 ൽ , ഡൻസ്ക് പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ ( Donetsk Polytechnic Institute) ൽ ചേർന്നു
 1996 വരെ രാജ്യത്തെ വിവിധ ട്രാൻസ്പോർട്ട് കമ്പനികളിൽ സേവനമനുഷ്ഠിച്ചു
 1996 ൽ ഡൻസ്ക് ഒബ്ലാസ്റ്റ് അഡ്മിനിസ്ട്രേഷനിലൂടെ രാഷ്ട്രീയ പ്രവേശനം
 1997 മേയിൽ ഗവർണർ പദവിയിലെത്തി
 2002 നവംബർ 21 ന് യുക്രെയിൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു
 2004 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ അനുകൂല രാഷ്ട്രീയ പാർട്ടിയായ പാർട്ടി ഒഫ് റീജിയൺ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
 തുടർന്ന് പ്രധാനമന്ത്രി പദം രാജി വച്ചു
 2010 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം
 2010 ഫെബ്രുവരി 10 ന് യുക്രയിന്റെ നാലാമത്തെ പ്രസിഡന്റായി
 പ്രതിഷേധക്കാർക്കെതിരെ അക്രമത്തിന് നേതൃത്വം നല്കിയതിനും വോട്ടെടുപ്പിൽ ക്രമക്കേട് നടത്തിയതിനും 2014 ഫെബ്രുവരിയിൽ വിക്ടർ യാനുക്കോവിച്ച് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു.
 തുടർന്ന് യുക്രയിനിൽ നിന്ന് പലായനം ചെയ്ത യാനുക്കോവിച്ചിന് റഷ്യ അഭയം നല്കി