
മോസ്‌കോ: ലോകത്തിന് മുന്നിൽ ആണവായുധ ഭീഷണിയുമായി വീണ്ടും റഷ്യ. മൂന്നാംലോക മഹായുദ്ധമുണ്ടായാല്‍ അത് വിനാശകരമായ ആണവായുധങ്ങൾ ഉപയോഗിച്ചുള്ള യുദ്ധമായിരിക്കുമെന്ന് റഷ്യ.ൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നല്‍കി . യുക്രെയിന്‍ ആണവായുധ ശേഷി കൈവരിക്കാന്‍ റഷ്യ അനുവദിക്കില്ലെന്നും ലാവ്‌റോവ് പറഞ്ഞു. അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന..
യുക്രെയിന്‍ ആണവായുധം ആര്‍ജിക്കുന്നത് റഷ്യയ്ക്ക് അങ്ങേയറ്റം അപകടകരമാണ്. തങ്ങളെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താമെന്ന് കരുതേണ്ടെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. യുക്രെയിനുമായി റഷ്യ രണ്ടാം റൗണ്ട് ചര്‍ച്ചയ്ക്ക് തയ്യാറെടുക്കയാണെന്ന് പറഞ്ഞ ലാവ്‌റോവ് ചര്‍ച്ചകള്‍ക്ക് അമേരിക്ക തടസം നില്‍ക്കുകയാണെന്നം കുറ്റപ്പെടുത്തി. ക്രിമിയ വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല. ക്രിമിയ വിട്ടുകൊടുത്തുകൊണ്ട് യുക്രെയിനുമായി ധാരണയ്ക്കില്ല. യുക്രെയിനിലെ ഭരണകൂടം എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്നതാകണമെന്നും ലാവ്‌റോവ് പറഞ്ഞു. അതി