geojit

കൊച്ചി: വാട്‌സ്ആപ്പ് വഴി പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) അപേക്ഷിക്കാവുന്ന സംവിധാനവുമായി പ്രമുഖ നിക്ഷേപ, സേവനദാതാക്കളായ ജിയോജിത്. ഇ-ഐ.പി.ഒ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. മറ്റ് ആപ്പുകളുടെ സഹായമില്ലാതെ വാട്‌സ്ആപ്പ് ചാറ്റ് വിൻഡോയിലൂടെ ലളിതമായും സുരക്ഷിതമായും അപേക്ഷിക്കാനാകും.

ജിയോജിത് ടെക്‌നോളജീസ് ആവിഷ്‌കരിച്ച ഈ സംവിധാനത്തിലൂടെ ഓഹരി ട്രേഡിംഗും മ്യൂച്വൽഫണ്ട് ഇടപാടുകളും നടത്താമെന്ന് ജിയോജിത് ചീഫ് ഡിജിറ്റൽ ഓഫീസർ ജയദേവ് എം. വസന്തം പറഞ്ഞു. എൽ.ഐ.സി ഐ.പി.ഒ ആസന്നമായിരിക്കേ, ഒട്ടേറെ നിക്ഷേപകർക്ക് നേട്ടമാകുന്നതാണ് ജിയോജിത്തിന്റെ പുതിയ സേവനം.