
നല്ലൊരു ജീവിതപങ്കാളി ഏതൊരു മനുഷ്യന്റെയും സ്വപ്‌നമാണ്. സ്‌ത്രീകൾക്കും പുരുഷന്മാർക്കും തങ്ങളുടെ പങ്കാളികളെക്കുറിച്ചുളള സങ്കൽപം വ്യത്യസ്‌തമാണ്. ആ സങ്കൽപങ്ങൾ കൃത്യമായി മനസിലാക്കിയാൽ നല്ല പങ്കാളികളെ ഇരുവർക്കും ലഭിക്കും. ഇക്കാര്യത്തിൽ പ്രായഭേദമില്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. സ്‌ത്രീകൾക്ക് പൊതുവെ പുരുഷന്മാരെ ഇഷ്‌ടപ്പെടുക അവരുമായി താരതമ്യം ചെയ്‌ത് പുരുഷന്മാരിൽ കാണുന്ന ഈ പ്രത്യകതകൾ കൊണ്ടാണ്.
തന്നെ മനസിലാക്കുന്ന പുരുഷനാകണം
ഏറ്റവും പരമപ്രധാനമായി സ്‌ത്രീകൾക്ക് തോന്നുന്ന കാര്യമാണിത്. ഏറെ നീണ്ടുനിൽക്കുന്ന നല്ലൊരു ബന്ധത്തിനായി തന്റെ പങ്കാളിയിൽ സ്‌ത്രീകൾ തേടുന്ന ആദ്യ കാര്യം തന്റെ ശരി തെറ്റുകളും ചിന്തകളും മനസിലാക്കി അതിനനുസരിച്ച് തന്റെ ഇണ പെരുമാറണമെന്ന് അവർ എപ്പോഴും ആഗ്രഹിക്കുന്നുണ്ടാകും.
സുരക്ഷിതത്വം നൽകുന്നയാൾ
ഒപ്പമുളള നിമിഷങ്ങളിൽ സുരക്ഷിതത്വം തോന്നുന്നയാളാകണം തന്റെ പുരുഷനെന്ന് മിക്ക സ്‌ത്രീകളും ആഗ്രഹിക്കുന്നു. തന്നെ ഇണ വളരെ വിലമതിക്കുന്നതായി സ്‌ത്രീകൾക്ക് തോന്നുകയാണെങ്കിൽ ബന്ധത്തിൽ സുരക്ഷിതത്വമുണ്ടെന്ന് അർത്ഥം. സാമ്പത്തികമായി സുരക്ഷിതത്വമല്ല ഇത്. ഇമോഷണലായ സുരക്ഷിതത്വമാണ് പരമപ്രധാനം. വൈകാരികമായ സുരക്ഷിതത്വം നൽകുന്ന പുരുഷന്മാർക്ക് സ്‌ത്രീ എന്നും തുണയാകും. ഇതിലൂടെ സന്തോഷവും സുരക്ഷയും ബന്ധത്തിനുണ്ടാകും.
സത്യസന്ധനായിരിക്കണം
താനുമായുളള ബന്ധത്തിൽ സത്യസന്ധത പുലർത്തുന്നയാളാകണം പുരുഷൻ എന്ന് ഏത് പെൺകുട്ടിയും ആഗ്രഹിക്കും. തന്റെ ജീവിതത്തിലുണ്ടായ നല്ലതും മോശവുമായ കാര്യങ്ങൾ പങ്കാളി പങ്കുവയ്‌ക്കുകയും വൈകാരികമായ അടുപ്പം സൂക്ഷിക്കുമെന്നും സ്‌ത്രീകൾ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നു.
നല്ല വസ്‌ത്രധാരണവും രൂപവും വേണം
നല്ല വസ്‌ത്രധാരണവും വൃത്തിയും രൂപത്തിലെ പക്വതയും പുരുഷനിൽ അത്യാവശ്യമാണ്. ഇക്കാര്യങ്ങളുളള പുരുഷന്മാരിൽ സ്‌ത്രീകൾക്ക് പ്രത്യേകമായ ആരാധന തോന്നാറുണ്ട്. എന്നാൽ അന്ധമായി ഫാഷൻ ട്രെൻഡുകൾ അനുകരിച്ചാൽ അത് വിപരീത ഫലം ചെയ്യുമെന്നും ഉറപ്പ്.