
കൊച്ചി: കൊച്ചിയിലെ പ്രമുഖ ടാറ്റു ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണവുമായി യുവതി. ടാറ്റു പാർലറിൽ വച്ച് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായെന്നും സൂചി മുനയിൽ നിറുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. സിനിമ താരങ്ങളുള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ ടാറ്റൂ ചെയ്യുന്നതിലൂടെ പ്രശസ്തമാണ് ഈ സ്ഥാപനം.
സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെ യുവതി പങ്കുവച്ച അനുഭവത്തിന് പിന്നാലെ നിരവധി സ്ത്രീകൾ സമാന ആരോപണവുമായി രംഗത്തെത്തി. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു. സെലിബ്രിറ്റികളടക്കം നിരവധി പ്രമുഖർ ഇവിടെ ടാറ്റു ചെയ്യുന്നത് കണ്ടാണ് താനും സുജീഷിനെ ബന്ധപ്പെട്ട് ടാറ്റു ചെയ്യാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.
കഴിഞ്ഞാഴ്ചയാണ് സംഭവമുണ്ടായതെന്ന് യുവതി പറയുന്നു. മുന്‍പ് ഇതേ സ്ഥലത്ത് ടാറ്റൂ ചെയ്തിരുന്നെങ്കിലും മോശം അനുഭവങ്ങളുണ്ടായിരുന്നില്ലെന്ന് യുവതി പറഞ്ഞു. ചിറകുകളോടു കൂടിയ വജൈനയുടെ ടാറ്റൂവാണ് താൻ ചെയ്യാനിരുന്നത്. ടാറ്റൂവിന്റെ അർത്ഥം ചോദിക്കുകയും തന്റെ പ്രായം ചോദിക്കുകയും ചെയ്തുവെന്ന് കുറിപ്പിലുണ്ട്. പിന്നീട് സംസാരം ലൈംഗീകച്ചുവയുള്ളതായി മാറി. പതിനെട്ട് വയസ് കഴിഞ്ഞോയെന്നും പാര്‍ലറിലേക്ക് കൂടെ വന്നിരിക്കുന്നത് ബോയ് ഫ്രണ്ട് ആണോയെന്നും ആര്‍ടിസ്റ്റ് ചോദിച്ചു. സെക്സ് ഇഷ്ടപ്പെടുന്നതു കൊണ്ടോണോ ഈ ടാറ്റൂ തിരഞ്ഞെടുത്തത്, വിർജിനാണോ തുടങ്ങിയ ചോദ്യങ്ങളെല്ലാം ചോദിച്ചു. പീരിയഡ്‌സിലാണോയെന്നും ആരാഞ്ഞു. പിന്നീട് പാന്റ്‌സ് ഉൾപ്പെടെ ബലം പ്രയോഗിച്ച് നീക്കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നുവെന്നും യുവതി പറഞ്ഞു. . രക്തം പൊടിഞ്ഞപ്പോള്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് തുടച്ചുകളഞ്ഞ ശേഷം അതിക്രമം തുടര്‍ന്നു. ഈ സമയത്തുമുഴുവന്‍ ടാറ്റൂ ചെയ്യുന്ന യന്ത്ര സൂചി അയാള്‍ നടുവില്‍ അമര്‍ത്തിപ്പിടിച്ചിരിക്കുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ സ്തബ്ധയായി നിന്ന തന്നെ വീട്ടില്‍ നിന്ന് അമ്മ ഫോണില്‍ വിളിച്ചപ്പോഴാണ് അയാള്‍ മോചിപ്പിച്ചത്.' കൈയിൽ സൂചി ഇരിക്കുന്നതിനാൽ ഭയത്തോടെയാാണ് കിടന്നിരുന്നതെന്നും എന്നാൽ പിന്നീട് ടാറ്റൂ ചെയ്തു കൊണ്ടിരിക്കുന്നതിനിടെ തന്നെ തന്റെ പാന്റുൾപ്പെടെ നീക്കി ബലാത്സംഗം ചെയ്തുവെന്നും കുറിപ്പിലുണ്ട്.
'ടാറ്റൂ ചെയ്യുന്നത് നടുവിന് താഴെയുള്ള ഭാഗത്തായതിനാല്‍ അടച്ചിട്ട മുറിയില്‍ വെച്ചായിരുന്നു പച്ചകുത്തല്‍.
അതിക്രമത്തിനൊടുവില്‍ ഇയാള്‍ പണം വേണ്ടെന്ന് പറയുകയും ടാറ്റൂ പൂര്‍ത്തിയാക്കാന്‍ വീണ്ടും വരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെന്ന് യുവതി റെഡ്ഡിറ്റ് പോസ്റ്റില്‍ പറയുന്നു. തനിക്കുണ്ടായ ദുരനുഭവം മാതാപിതാക്കളെ അറിയിച്ചു. അവര്‍ അഭിഭാഷകയോട് സംസാരിച്ചെങ്കിലും സാക്ഷിയോ മറ്റ് തെളിവുകളോ ഇല്ലെങ്കില്‍ നീതി പ്രതീക്ഷിക്കേണ്ടെന്ന് അഭിപ്രായപ്പെട്ടെന്നും പെണ്‍കുട്ടി പറഞ്ഞു. കുറിപ്പ് പങ്കുവെച്ച റെഡ്ഡിറ്റ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയെ പിന്തുണച്ചുകൊണ്ട് നിരവധി പേരെത്തുന്നുണ്ട്
രണ്ട് വർഷം മുമ്പ് 20 വയസ്സുകാരിക്കുണ്ടായ അനുഭവവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ആദ്യമായി ടാറ്റു ചെയ്യാനെത്തിയ അനുഭവമാണ് യുവതി തുറന്നുപറഞ്ഞത്. "വാരിയെല്ലിന്റെ ഭാഗത്തായി ടാറ്റു ചെയ്യാനാണ് എത്തിയത്. എന്നോട് ബ്രാ ഊരാൻ ആവശ്യപ്പെട്ടു. പക്ഷെ ശരീരം മറയ്ക്കാൻ മറ്റു വസ്ത്രങ്ങളൊന്നും നൽകിയില്ല. ആദ്യമായി ടാറ്റു ചെയ്യുന്നതുകൊണ്ടുതന്നെ ഇങ്ങനെയാണ് ചെയ്യുന്നത് എന്നാണ് ഞാൻ കരുതിയത്.

എന്നാൽ കുറച്ചുസമയത്തിന് ശേഷം എനിക്ക് വവല്ലാത്ത അസ്വസ്ഥത തോന്നി. എന്റെ മാറിടത്തിൽ അയാൾ സ്പർശിച്ചു. ഈ അനുഭവം ഉണ്ടായി രണ്ട് വർഷത്തിനിപ്പുറം ഇതേക്കുറിച്ച് എഴുതുമ്പോൾ ഞാൻ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുകയായിരുന്നു എന്നെനിക്ക് ബോധ്യമുണ്ട്. കൂടുതൽ ആളുകളുടെ അനുഭവം വായിക്കുമ്പോൾ ഇങ്ങനെയാണ് അയാൾ പലരോടും പെരുമാറിയിരുന്നതെന്ന് മനസ്സിലാകുന്നു", യുവതി കുറിച്ചു.