
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനം. ചില പൊലീസുകാർ ഇടതുനയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നാണ് വിമർശനം ഉയർന്നത്.
സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ പൊലീസ് ഉദ്യോസ്ഥരിൽ സീനിയർ ജൂനിയർ ഭേദമന്യേ വീഴ്ചയുണ്ടായി. മുഖ്യമന്ത്രി ശ്രദ്ധിച്ചില്ലെങ്കിൽ പൊലീസ് ചീത്തപ്പേരുണ്ടാക്കും. പാർട്ടി പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ പൊലീസ് കൊലയാളികൾക്കൊപ്പമാണെന്നും വിമർശനമുയർന്നു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എതിരെയും പൊതു ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. കോണ്‍ഗ്രസിനെ യെച്ചൂരി തുറന്നെതിര്‍ക്കുന്നില്ല. കേരളത്തിലെ സമ്മേളനത്തിൽ കോൺഗ്രസിനെ കുറിച്ച് അദ്ദേഹം മിണ്ടിയില്ല എന്നാണ് കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള നേതാക്കൾ വിമർശിച്ചത്. ബി.ജെ.പിക്കെതിരെ കൂടുതല്‍ ശക്തമായി പോരാടണമെന്നും സമ്മേളനത്തിൽ പ്രതിനിദികൾ അഭിപ്രായപ്പെട്ടു,