
മോസ്‌കോ: യുക്രെയിൻ-റഷ്യ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പോൺഹബ് നിരോധിച്ചു എന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. എന്നാൽ കാര്യം അങ്ങനെയല്ല റഷ്യയിൽ നിന്നുളള യൂസർമാരെ പോൺഹബ്ബാണ് തടഞ്ഞതെന്നും ലോഗിൻ ചെയ്‌താൽ യുക്രെയിന് ഐക്യദാർഢ്യം അറിയിച്ചുളള പോസ്‌റ്റാണ് കാണുക എന്ന് മറ്റൊരു പോസ്‌റ്റും പ്രചരിച്ചു. ഈ രണ്ട് പോസ്‌റ്റുകളും വ്യാജമാണെന്ന് റഷ്യയിലെ ജനങ്ങൾ പിന്നെയറിഞ്ഞു. ഈ പോസ്‌റ്റുകൾ പ്രചരിച്ചതോടെ റഷ്യയിലെ ജനങ്ങൾക്കുണ്ടായത് വലിയ അമ്പരപ്പായിരുന്നു.
കാരണം മറ്റൊന്നല്ല പോണോഗ്രാഫി സൈറ്റായ പോൺഹബ്ബിന് മുൻപ് റഷ്യയിൽ വിലക്കുണ്ടായിരുന്നു. ഫേസ്‌ബുക്കിലും ട്വിറ്ററിലും ഈ വ്യാജ പോസ്‌റ്റുകൾ പ്രചരിച്ചതോടെ വീണ്ടും നിരോധനം വരുമോയെന്ന് ഉപഭോക്താക്കൾ ആശങ്കപ്പെട്ടു. രാജ്യത്തുളളവർക്ക് ഉളളടക്കം കാണാനാകില്ലെന്ന് സൈറ്റിൽ കാണാമായിരുന്നെന്നും പോസ്‌റ്റുകളിൽ പറഞ്ഞിരുന്നു. എന്നാൽ ഈ പ്രചരിച്ച കാര്യങ്ങൾക്കൊന്നും തെളിവ് ലഭിച്ചില്ലെന്ന് ഫാക്‌ട് ചെക്ക് നടത്തിയ വിദഗ്‌ദ്ധർ അറിയിച്ചു. പോസ്‌റ്റ് പ്രചരിച്ച് ഒരാഴ്‌ചയ്‌ക്ക് ശേഷവും പോൺഹബ്ബ് റഷ്യയിൽ ലഭിക്കുന്നുണ്ട്.
വെബ്സൈറ്റ് ഇപ്പോഴും റഷ്യയിൽ സുഗമമായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്. വ്യാജപ്രചാരണത്തിൽ പോൺഹബ്ബ് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. വിവിധ രാജ്യങ്ങളിൽ നിന്നും അന്താരാഷ്‌ട്ര സംഘടനകളിൽ നിന്നും റഷ്യ ഉപരോധം നേരിട്ടുതുടങ്ങിയ സമയത്താണ് ഈ പ്രചാരണം ശക്തിപ്പെട്ടത്.