zelensky-putin

കീവ്: റഷ്യ - യുക്രെയിൻ രണ്ടാം ഘട്ട സമാധാന ചർച്ച ഇന്ന്. പോളണ്ട്- ബെലാറൂസ് അതിർത്തിയിൽ വച്ചായിരിക്കും ചർച്ച. വെടി നിർത്തലും ചർച്ചാ വിഷയമാണെന്ന് റഷ്യ അറിയിച്ചു. കീവിലും ഖാർക്കീവിലും രാത്രിയിലും റഷ്യയുടെ ആക്രമണം ഉണ്ടായി. മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ വ്യക്തമാക്കി. ഇസ്മുയിലെ ആക്രമണത്തിലും വൻ നഷ്ടമുണ്ടായി. കീവിലും ഖാർക്കീവിലും ആക്രമണം തുടരുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.

യുക്രെയിൻ അധിനിവേശത്തിനിടെ തങ്ങളുടെ 498 സൈനികർ കൊല്ലപ്പെട്ടെന്ന് റഷ്യ സ്ഥിരീകരിച്ചു. 1597 പേർക്ക് പരിക്കേറ്റു. റഷ്യയിൽ പട്ടാള നിയമം പ്രഖ്യാപിച്ചേക്കും. ഒരാഴ്ചയ്ക്കിടെ 9000 റഷ്യൻ സൈനികരെ വധിച്ചുവെന്നാണ് യുക്രെയിനിന്റെ അവകാശവാദം. യുക്രെയിനിൽ 227 നാട്ടുകാർ കൊല്ലപ്പെട്ടെന്ന് യുഎൻ അറിയിച്ചു.


അതേസമയം യുക്രെയിനിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് യു എൻ പ്രമേയം പാസാക്കി. പ്രമേയത്തെ 141 രാജ്യങ്ങള്‍ പിന്തുണച്ചു. വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ ഉൾപ്പടെയുള്ള 35 രാജ്യങ്ങൾ വിട്ടുനിന്നു. അഞ്ച് രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. റഷ്യ, ബെലാറൂസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് എതിർത്ത് വോട്ട് ചെയ്തത്.