india

ന്യൂഡൽഹി: യുക്രെയിനിൽ നിന്നുള്ള വ്യോമസേനയുടെ രണ്ടാം വിമാനവും ഡൽഹിയിലെത്തി. പുലർച്ചെയോടെയാണ് രണ്ട് വിമാനങ്ങളും ലഹിൻഡൻ വ്യോമത്താവളത്തിലെത്തിയത്. ഇരുവിമാനങ്ങളിലുമായി നാനൂറോളം പേരാണ് ഉള്ളത്. നിരവധി മലയാളികളും സംഘത്തിലുണ്ട്.

രണ്ട് C-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ കൂടി ഉടൻ എത്തും. ഓരോ വിമാനത്തിലും ഇരുനൂറിലധികം പേരാണ് ഉള്ളത്. എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രപ്രതിരോധ സഹമന്ത്രി അജയ് ഭട്ട് അറിയിച്ചു. സ്വകാര്യ വിമാനങ്ങളും വ്യോമസേന വിമാനങ്ങളും ദൗത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

Operation Ganga: Second IAF flight with 220 Indian nationals reaches Hindon airbase

Read @ANI Story | https://t.co/IAYb2DVVQ4#OperationGanga #IAF #Ukraine pic.twitter.com/fp63e0kTnz

— ANI Digital (@ani_digital) March 3, 2022


അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ചർച്ച നടത്തി. ഇന്ത്യക്കാരെ തങ്ങളുടെ സൈന്യം ഒഴിപ്പിക്കുമെന്നും, വിദ്യാർത്ഥികളെ യുക്രെയിനാണ് ബന്ദികളാക്കിയതെന്നും റഷ്യ ആരോപിച്ചു. ആരോപണം തള്ളിയ യുക്രെയിൻ, വിദ്യാർത്ഥികൾക്ക് മടങ്ങാൻ കഴിയാത്തതിന്റെ കാരണം റഷ്യയുടെ മിസൈൽ ആക്രമണമാണെന്ന് വ്യക്തമാക്കി.