home

ചാത്തന്നൂർ : മീനാട് പാലമുക്ക് ഗായത്രിയിൽ ഉഷാകുമാരിയും കുടുംബവും താമസിക്കുന്ന വീടിന്റെ മുന്നിലും പിന്നിലും ചുവന്ന പെയിന്റുകൊണ്ട് അടയാളം ചെയ്തത് ഭീതി പരത്തി.ഇന്നലെ രാവിലെയാണ് വീടിന്റെ മുന്നിലും പിന്നിലും ആർ.കെ എന്ന് ചുവന്ന അക്ഷരത്തിൽ എഴുതിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വിവരം അറിയിച്ചതിനെത്തുടർന്ന് ചാത്തന്നൂർ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.


ചാത്തന്നൂർ - പരവൂർ സംസ്ഥാനപാതയുടെ ഓരത്താണ് ഈ വീട്. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ വീട്ടിലെയും സമീപത്തെയും നായ്ക്കൾ അസാധാരണമായി ബഹളം ഉണ്ടാക്കിയതായി ഉഷാകുമാരി പറഞ്ഞു. ചാത്തന്നൂർ എസ്. എച്ച്. ഒ ജസ്റ്റിൻജോൺ, എസ്.ഐ ആശ, ഗ്രേഡ് എസ്.ഐ അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകൾ ശേഖരിച്ചത്. അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.