bindu

കൊച്ചി : പാർട്ടിയിലെ വനിതാനേതാക്കളോട് ചില പുരുഷന്മാർക്കുള്ള സമീപനം മോശം രീതിയിലാണെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു. സിപിഎം സംസ്ഥാന സമ്മേളനത്തിനിടയിലായിരുന്നു മന്ത്രി വിമർശനമുന്നയിച്ചത്. ഖേദത്തോടെയാണ് ഇത് പറയേണ്ടി വരുന്നതെന്നും അവർ വ്യക്തമാക്കി.

എന്തെങ്കിലും മോശം അനുഭവമുണ്ടായാൽ പരാതി നൽകിയാലും പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. പരാതി നൽകിയ ആളുകൾക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും ബിന്ദു പറഞ്ഞു. മുമ്പ് തിരുവനന്തപുരം ജില്ലാസമ്മേളനത്തിനിടെയും സമാനമായ വിമർശനം ഉയർന്നിട്ടുണ്ട്. ആദ്യമായാണ് സംസ്ഥാന സമ്മേളനത്തിൽ ഇത്തരമൊരു വിമർശനം ഉയർന്നത്.

വനിതാ ബ്രാഞ്ച് സെക്രട്ടിമാരും മറ്റും ധാരാളമായി കമ്മിറ്റികളിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും ജില്ലയിൽ നിന്ന് വനിതകൾക്ക് കാര്യമായ പരിഗണന കിട്ടുന്നില്ലെന്ന വിമർശനം ആലപ്പുഴയിലെ പ്രതിനിധികളും പൊതുചർച്ചയിൽ ഉന്നയിച്ചു.