cpim-state-conference

കൊ​ച്ചി​:​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ ​വേ​ദി​യി​ൽ​ ​പ​ഴ​യ​കാ​ല​ത്തി​ന്റെ​ ​സ്മ​ര​ണ​യു​യ​ർ​ത്തി​ ​ഭ​ക്ഷ​ണ​ശാ​ല​യോ​ട് ​ചേ​ർ​ന്ന് ​ഓ​ല​മേ​ഞ്ഞ​ ​നാ​ട​ൻ​ ​ചാ​യ​ക്ക​ട​യും​ ​ത​ട്ടു​ക​ട​യും.​ ​ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തി​ ​കു​പ്പി​ഭ​ര​ണി​ക​ളി​ൽ​ ​നാ​ര​ങ്ങ,​ ​ക​ട​ല,​ ​ഗ്യാ​സ്,​ ​ഇ​ഞ്ചി,​ ​പ്യാ​രീ​സ് ​മി​ഠാ​യി​ക​ളും​ ​പാ​ട്ടു​കേ​ൾ​ക്കാ​ൻ​ ​വാ​ൽ​വ് ​റേ​ഡി​യോ​യും..​ ​ചാ​യ​ ​തി​ള​പ്പി​ക്കു​ന്ന​ത് ​സ​മോ​വ​റി​ൽ.​ ​പ​ഴ​ക്കു​ല​യും​ ​തൂ​ക്കി​യി​ട്ടു​ണ്ട്.​ ​പ​ഴ​യ​ ​സി​നി​മാ​പോ​സ്റ്റ​റു​ക​ൾ​ ​പെ​ട്ടി​ക്ക​ട​യ്ക്കു​ ​മു​ന്നി​ൽ​ ​ഒ​ട്ടി​ച്ചി​രി​ക്കു​ന്നു.​ ​പ​ഴ​യ​കാ​ല​ ​ചാ​യ,​​​ ​ത​ട്ടു​ക​ട​ക​ളെ​ ​അ​തു​പോ​ലെ​ ​പു​ന​രാ​വി​ഷ്ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ​ഇ​വി​ടെ.​ ​പ്ര​തി​നി​ധി​ക​ൾ​ക്ക് ​ആ​വ​ശ്യ​മു​ള്ള​ത് ​എ​ടു​ക്കാം​ ​ക​ഴി​ക്കാം.


​ ​ഭ​ക്ഷ​ണ​മു​ണ്ടാ​ക്കാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​പ​ച്ച​ക്ക​റി​ക​ളും​ ​മ​റ്റ് ​സാ​ധ​ന​ങ്ങ​ളും​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രാ​ണ് ​എ​ത്തി​ക്കു​ന്ന​ത്.​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ലെ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൃ​ഷി​ചെ​യ്ത​ ​പ​ച്ച​ക്ക​റി​ക​ളാ​ണ് ​ഏ​റെ​യും.


സ​മ്മേ​ള​ന​ ​വേ​ദി​യി​ൽ​ ​നി​ന്ന് ​പ്ലാ​സ്റ്റി​ക് ​പ​ര​മാ​വ​ധി​ ​ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.​ ​അ​തി​നാ​ൽ​ ​വെ​ള്ളം​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത് ​കോ​ർ​ക്ക് ​അ​ട​പ്പു​ള്ള​ ​ചി​ല്ലു​കു​പ്പി​ക​ളി​ൽ.​ ​സ​മ്മേ​ള​ന​ ​പ്ര​തി​നി​ധി​ക​ൾ​ ​ന​ഗ​ര​ത്തി​ൽ​ ​ത​ന്നെ​യു​ള്ള​ 11​ ​ഹോ​ട്ട​ലു​ക​ളി​ലാ​ണ് ​താ​മ​സം.​ ​അ​വി​ടെ​ ​ഉ​റ​ക്കം​ ​മാ​ത്രം.​ ​ഭ​ക്ഷ​ണം​ ​പൂ​ർ​ണ​മാ​യും​ ​സ​മ്മേ​ള​ന​ ​വേ​ദി​യി​ൽ​ ​നി​ന്നു​ത​ന്നെ.

മെനു

രാ​വി​ലെ​ ​
ദോ​ശ​, ​ ​ഇ​ഡ്ഡ​ലി, ചട്നി​, സാമ്പാർ
അ​പ്പം, ​ മുട്ടക്കറി​


ഉ​ച്ച​യ്ക്ക്
ചോ​റും​ ​ക​റി​യും ബി​രി​യാ​ണി​
മീ​ൻ​ ​വ​റു​ത്തത്, ചി​ക്കൻ കറി​


രാ​ത്രി​ ​
ക​ഞ്ഞി​യും​ ​പ​യ​റും​ ​പ​പ്പ​ട​വും​
ച​പ്പാ​ത്തി​യും​ ​ക​റി​യും​


പാനീയങ്ങൾ
ക​ട്ട​ൻ​ ​ചാ​യ​, ക​ല്ലു​സോ​ഡ​


കടി​കൾ
​പ​രി​പ്പു​വ​ട​, ​ പ​ഴം​പൊ​രി​
സു​ഖി​യ​ൻ ​