astro


റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: ഏകാന്ത വാസം,ജീവിതത്തെ സ്ത്രീകള്‍ നിയന്ത്രിക്കും, മുന്‍കോപം മൂലം ആപത്ത്. നിസാര കാര്യങ്ങളാല്‍ ജോലിക്ക് കുഴപ്പങ്ങള്‍, സാമ്പത്തിക കാര്യങ്ങളില്‍ ജാമ്യം നില്‍ക്കരുത്.

ഭരണി: പ്രണയംമൂലം കഷ്ടപ്പാടുകള്‍, പരിശ്രമങ്ങള്‍ക്ക് അനുകൂലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, സംസാരം വളരെ നിയന്ത്രിക്കണം,ഔഷധം ഉപയോഗിക്കേണ്ടി വരും.


കാര്‍ത്തിക: ദാമ്പത്യ സുഖക്കുറവ്, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, ദുര്‍വാശിയും ദുരഭിമാനവും കാരണം കുടുബ സമാധാനം നഷ്ടപ്പെടുത്തും, അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും .

രോഹിണി: രഹസ്യ ഇടപാടുകള്‍ കാരണം മനോദുഃഖം,വിലപിടിച്ച സംഗതികള്‍ മോഷണം പോകും, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത. വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും,മറ്റുള്ളവരുടെ വാഗ്ദ്ധാനങ്ങളില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കരുത്.

മകയിരം: അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക, എല്ലാകാര്യത്തിലും ജാഗ്രത വേണം, കലഹങ്ങള്‍,അനുകൂലിച്ചു നിന്നവര്‍ ശത്രുക്കള്‍ ആകും, ദാമ്പത്യ സുഖക്കുറവ്, ധനപരമായി അനിശ്ചിതത്വം, വലിയ പ്രതീക്ഷയോടെ ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും.

തിരുവാതിര: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, കലാരംഗത്തുള്ളവര്‍ക്ക് നേട്ടം, ക്ഷേത്ര ദര്‍ശനം നടത്തും. സുഹൃത്തുക്കളെക്കൊണ്ട് സഹായം,സ്ത്രീകളില്‍ അതിയായ താല്‍പര്യം കാണിക്കും.

പുണര്‍തം: ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, യാത്രയില്‍ അപ്രതീഷിതമായി കണ്ടുമുട്ടലുകള്‍ ഉണ്ടാകും, നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യും, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശീര്‍വാദങ്ങള്‍ ലഭിക്കും.

പുയം: ആത്മവിശ്വാസക്കൂടുതല്‍. പ്രവര്‍ത്തന വിജയം, പ്രശ്നങ്ങള്‍ക്ക് പരിഹാരം,സുഖപ്രദമായ കുടുംബജീവിതം. മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അര്‍ഹാനാകും,കുടുബസുഖം, ഗുണാനുഭങ്ങള്‍, ധനാഗമത്തിന് അനുകൂലമായ സാഹചര്യം.

ആയില്യം: വി​വാഹ നി​ശ്ചയ സാ​ദ്ധ്യ​ത,ചി​കി​ത്സാ​രം​ഗ​ത്ത് നേ​ട്ടം,അ​ഭി​നയ മി​ക​വ് ,ആ​രോ​പ​ണം ത​ണു​ക്കും, ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഇഷ്ടമല്ലാത്ത തൊഴില്‍,വിഷയാസക്തി മൂലം പ്രയാസങ്ങള്‍.


മകം: സ്ത്രീകള്‍ മൂലം നേട്ടം, എല്ലാവരോടും നീതി പുലര്‍ത്തും , നല്ല ആരോഗ്യം ഉണ്ടാകും. അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകള്‍ കിട്ടും, ഭാഗ്യം അനുകൂലമായി നില്‍ക്കുന്നു. വാ​യ്പ ല​ഭി​ക്കും,സ്ഥിര വ​രു​മാ​നം കൂ​ടും, സ്ഥാ​ന​ക്ക​യ​റ്റ ത​ട​സം മാ​റും.

പൂരം: പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും. ദാന ശീലം ഉണ്ടാകും , പണം സൂക്ഷിച്ച് കൈകാര്യം ചെയ്യും, ആത്മീയ ചിന്ത ഉണ്ടാകും, ആരോഗ്യകാര്യത്തില്‍ പുരോഗതി, സുഖാനുഭവങ്ങള്‍, ദാമ്പത്യത്തില്‍ പുത്തനുണര്‍വ് അനുഭവപ്പെടും.

ഉത്രം: സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പ്രേരണ ഉണ്ടാകും, രോഗാവസ്ഥ,ശത്രു ഭീതിയും പരാജയവും, ആരോഗ്യപരമായി കരുതല്‍ വേണം, സ്ത്രീകള്‍ മുഖേന സ്ഥാനമാറ്റം, താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും.


അത്തം: ആ​രോ​പ​ണ​ങ്ങള്‍ രൂ​ക്ഷ​മാ​കാ​തെ നോ​ക്ക​ണം, കുടുബപരമായി ചില ക്ലേശങ്ങള്‍ വന്ന് ഭവിക്കാം, ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും, ദാമ്പത്യസുഖക്കുറവ്, അ​നാ​വ​ശ്യ​മായി സാമ്പത്തിക ഇ​ട​പാ​ടില്‍ ചെ​ന്ന് ചാ​ട​രു​ത്.

ചിത്തിര: സ്വന്തംകാര്യം മാത്രം നോക്കും, ജാമ്യം നിന്നതില്‍ പ്രശ്നങ്ങൾ, ശാരീരികമായി ചെറിയ അസ്വസ്ഥത, പ്രശ്നങ്ങൾ കാരണം മനസ് കലുഷിതമാകും.

ചോതി : ദാമ്പത്യ വിഷയങ്ങളില്‍ അസുഖകരമായ അവസ്ഥ, ശത്രു ദോഷം, ആരോഗ്യം മോശമാകും. നിര്‍ബന്ധ ബുദ്ധി ഒഴിവാക്കുക, അന്യദേശ വാസം, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം.


വിശാഖം: പറഞ്ഞവാക്കുകൾ പാലിക്കാന്‍ സാധിക്കില്ല, ചെലവുകള്‍ വര്‍ദ്ധിക്കും, കലഹങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം,മുമ്പുണ്ടായിരുന്ന മോശം കൂട്ടു കെട്ടുകളില്‍ നിന്നും മോചനം നേടണം, അപവാദങ്ങൾ കേൾക്കേണ്ടി വരും


അനിഴം: ബന്ധുജനങ്ങളുമായി കലഹം, ജോലിയില്‍ മടികാണിക്കും, ദാമ്പത്യ സുഖക്കുറവ്, നേത്ര രോഗം വരാതെ നോക്കണം, അഭിമാന ക്ഷതം വരാതെ ശ്രദ്ധിക്കണം.

കേട്ട: ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും, സന്താനസുഖം, തൊഴിലില്‍ അഭിവൃദ്ധിയും ധനപ്രാപ്തിയും,എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും, ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​രം​ഗ​ത്ത് നേട്ടം.

മൂലം: ശത്രുക്കളെ ജയിക്കും, നിര്‍ബന്ധബുദ്ധി കാണിക്കും, ദീനാനുകബ ഉണ്ടാകും, പങ്കാളിയുടെ സഹകരണം പ്രതീക്ഷിക്കാം,വ്യാപാര കാര്യങ്ങളിലും പ്രണയത്തിലും പുരോഗതി, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും.

പൂരാടം: കടമകള്‍ നിറവേറ്റും, അകന്നു നിന്നിരുന്ന ബന്ധുക്കൾ അടുത്ത് വരും, വിനോദ യാത്രകള്‍ നടത്തും,ആത്മവിശ്വാസം കൂടും, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, സാമ്പത്തിക നേട്ടംപ്രതീക്ഷിക്കാം.

ഉത്രാടം: കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം, ധനപ്രാപ്തി. ജോലി ലഭ്യത, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.തൊഴിലില്‍ അഭിവൃദ്ധി,യാത്രയില്‍ നേട്ടം,സ്ത്രീകള്‍ക്ക് അംഗീകാരം ലഭിക്കും.


തിരുവോണം: ഔദ്യോഗികമായി ദൂരയാത്രകള്‍ വേണ്ടി വരും, വിദേശവാസം ഗുണം ചെയ്യും, അകലെനിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, ലളിതകലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും, വിദേശത്ത് നിന്നും ശുഭവാര്‍ത്തകള്‍ കേൾക്കും.


അവിട്ടം: ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും. പ്രാര്‍ത്ഥനക്ക് ഫലം കിട്ടും, കുടുംബസമാധാനം തിരികെ കിട്ടും, തൊഴില്‍ മേഖല ഉഷാറാകും, ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും.


ചതയം: കലാരംഗത്ത് വിജയം, എഴുത്തുകുത്തുകള്‍ അനുകൂലമാകും, വശ്യമായി സംസാരിക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, ഭാര്യാ ഗുണം.

പൂരുരുട്ടാതി: അലങ്കാര വസ്തുക്കള്‍ കൈവശം വന്നുചേരും, അഭിമാനകരമായ സംഗതികള്‍ ഉണ്ടാകും, അവിചാരിത ധനനേട്ടം,ബിസിനസില്‍ ധനവര്‍ദ്ധനവ്‌, ഇഷ്ട മംഗല്യയോഗം,സ്ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍.

ഉത്രട്ടാതി: രോഗശാന്തി,ഇഷ്ട ഭക്ഷണ ലഭ്യത,മേലധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും, ദാമ്പത്യ ജീവിതം സമാധാന പൂര്‍ണ്ണമാകും, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിക്കും .


രേവതി: ഭൂമിയിടപാടുകളിൽ ലാഭം ,കുടുംബത്തില്‍ ഐശ്വര്യം,ധനാഭിവൃദ്ധിയുടെ സമയം.ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, വിശേഷപ്പെട്ട വസ്തുക്കള്‍ ലഭിക്കും, വിദ്യാപരമായി അനുകൂലസാഹചര്യം.