v

ബെർലിൻ: റഷ്യൻ കോടീശ്വരൻ അലിഷർ ഉസ്മനോവിന്റെ 4,540 കോടി രൂപ (600 ദശലക്ഷം ഡോളർ) വിലവരുന്ന ആഡംബര നൗകയായ ദിൽബർ ജർമ്മൻ അധികൃതർ പിടിച്ചെടുത്തതായി റിപ്പോർട്ട്. ഹാംബർഗ് കപ്പല്‍ശാലയിൽ നിന്നാണ് പിടിച്ചെടുത്തത്. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിന് മറുപടിയായി യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഉസ്മനോവുമുണ്ടായിരുന്നു.156 മീറ്റർ നീളമുള്ള നൗക 'ബുധനാഴ്ച പിടിച്ചെടുത്തതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 15,917 ടണ്‍ ഭാരം  ലോകത്തിലെ ഏറ്റവും വലിയ മോട്ടോർ യാച്ച്.  12 സ്യൂട്ടുകളിലായി 24 യാത്രക്കാർ‌ക്ക് സഞ്ചരിക്കാം.  ജോലിക്കാരായി 96 പേർ  സിമ്മിംഗ് പൂള്‍, രണ്ട് ഹെലികോപ്റ്റർ പാഡുകൾ, ബ്യൂട്ടി സലൂൺ, പൂന്തോട്ടം, ജിം എന്നിവയും ഇതിലുണ്ട്.