f

സ്റ്റൈലിഷായി വെട്ടിയ മുടിയും നീണ്ട താടിയും. പുതിയ ലുക്കിൽ അജിത്തിനെ കണ്ട ആഹ്ളാദത്തിൽ ആരാധകർ. സോൾട്ട് ആൻഡ് പെപ്പർ ലുക്ക് തന്നെയാണ് അജിത്തിന്റെ എപ്പോഴത്തെയും ഹൈലറ്റ്. അതിനു മാത്രം മാറ്റമില്ല.ഏറെ നാളുകൾക്ക് ശേഷം അജിത്ത് കുടുംബവുമൊത്തുള്ള ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇരുവരുടേയും ഇളയമകൻ ആദ്വിക് കുമാറിന്റെ പിറന്നാളിനോട് അനുബന്ധിച്ചെടുത്ത ചിത്രങ്ങളാണിത്. അജിത്തിനും ശാലിനിയ്ക്കുമൊപ്പം മക്കളായ അനൗഷ്കയും ആദ്വിക്കും ചിത്രത്തിലുണ്ട്. മറ്രു താരങ്ങളുടെ മക്കളുടെ ചിത്രങ്ങൾ എപ്പോഴും സമൂഹമാദ്ധ്യമത്തിൽ സജീവമാകുമ്പോഴും അനൗഷ്കയുടേയും ആദ്വിക്കിന്റേയും ചിത്രങ്ങൾ വളരെ വിരളമായി മാത്രമെ ആരാധകർക്ക് കാണാൻ കഴിഞ്ഞിട്ടുളൂ.മലയാളികൾക്കും തമിഴ്നാട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ട താരജോഡിയാണ് അജിതും ശാലിനിയും. സമൂഹമാദ്ധ്യമങ്ങളുടെ ഈ കാലത്തും തങ്ങളുടെ ജീവിതം സ്വകാര്യമാക്കി സൂക്ഷിക്കാൻ താരദമ്പതികൾ ശ്രദ്ധിക്കാറുണ്ട്.

അതേസമയം അജിത്തിന്റെ ഏറ്രവും പുതിയ ത്രില്ലർ ചിത്രം വലിമൈ മികച്ച കളക്ഷൻ നേടി മുന്നേറുന്നു. ആദ്യദിനം തമിഴ്നാട്ടിൽ നിന്ന് മാത്രം 34.12 കോടിയാണ് ലഭിച്ചത്. അജിത്തിന്റെ ആദ്യ പാൻ ഇന്ത്യൻ റിലീസായി ചിത്രം തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങിയിരുന്നു.