
നടൻ ജോജു ജോർജിന്റെ മകൻ ഇവാൻ ജോർജ് അഭിനയ രംഗത്തേക്ക്. ഇവാൻ നായക വേഷം അവതരിപ്പിച്ച ഹ്രസ്വചിത്രം പരിപ്പ് ശ്രദ്ധേയമാവുന്നു. ഇവാൻ ആദ്യമായാണ് അഭിനയിക്കുന്നത്. അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മരണമടഞ്ഞ മധുവിന്റെ ജീവിത പരിസരമാണ് പ്രമേയം. രചനയും സംവിധാനവും സിജു എസ്. ബാവ നിർവഹിക്കുന്നു. അപ്പു പാത്തു പാപ്പു പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോജു ജോർജ് തന്നെയാണ് നിർമ്മാണം. പൂർണമായും ഐ ഫോണിലാണ് ചിത്രീകരണം. ഛായാഗ്രഹണം ബിലു ടോം മാത്യു. ജോജുവിന്റെ മകൾ സാറ റോസ് ജോസഫ് ഗാനം ആലപിക്കുന്നു. സംഗീത സംവിധാനം സജു ശ്രീനിവാസ്. എഡിറ്റർ: വിനീത് പല്ലക്കാട്ട്.