
മനോജ് കെ. ജയനെ കേന്ദ്രകഥാപാത്രമാക്കി ബിജു സി.കണ്ണൻ സംവിധാനം ചെയ്യുന്ന കാലവർഷക്കാറ്റ് മാർച്ച് 7ന് ഹരിപ്പാട് കരുവാറ്റയിലും പരിസര പ്രദേശങ്ങളിലുമായി ആരംഭിക്കും. ചിത്രത്തിന്റെ സ്വിച്ച് ഒാൺ നാളെ മന്ത്രി സജി ചെറിയാൻ നിർവഹിക്കും.ഛായം, തഥാ, സാക്ഷി, കഥ മൗന മൊഴി, ഇരുവഴി തിരിയുന്നിടം എന്നീ ചിത്രങ്ങൾക്കുശേഷം ബിജു .സി കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഇന്ദ്രൻസ്, അംബിക മോഹൻ ഉൾപ്പെടെ അറുപതിലധികം താരങ്ങൾ കാലവർഷക്കാറ്റിൽ അണിനിരക്കുന്നുണ്ട്. മുപ്പതു ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. മജു രാമൻ, സന്തോഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് രചന. രഞ്ജിത് ദിവാൻ ഛായാഗ്രഹണം നിർവഹിക്കുന്നു.എസ്.ആർ.എം സിനിമാസിന്റെ ബാനറിൽ സവാദ് പി.എ, ഡോ. റെജി മാത്യു കരുവാറ്റ എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രൊഡക്ഷൻ കൺട്രോളർ സാനു വടുതല. പി.ആർ. ഒ എ.എസ്. ദിനേശ്.