kk

മോസ്‌കോ: റഷ്യ- യുക്രൈന്‍ രണ്ടാം വട്ട ചര്‍ച്ച ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് ആറരയ്ക്ക് നടക്കും. . ബെലറൂസ് - പോളണ്ട് അതിര്‍ത്തിയിലെ ബ്രെസ്റ്റിലാണ് ചര്‍ച്ച നടക്കുക. അതിനിടെ നീപർ നദീതീരത്തെ പ്രധാന നഗരമായ കേഴ്‌സൺ റഷ്യ പിടിച്ചെടുത്തു. ഇതോടെ കരിങ്കടലില്‍ നിന്ന് കീവിലേക്കുള്ള പാത റഷ്യയുടെ അധീനതയിലായി.

അതേസമയം ആണവ യുദ്ധത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. ആണവ യുദ്ധം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ നേതാക്കളാണെന്നും അതു റഷ്യയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നും ലാവ്‌റോവ് പറഞ്ഞു. മൂന്നാംലോക മഹായുദ്ധം ഉണ്ടായാല്‍ അത് ആണവയുദ്ധമായിരിക്കുമെന്ന കാര്യം തീര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ചര്‍ച്ചയ്ക്കു തയാറാണ്. ഉപാധികള്‍ യുക്രെയിന് മുന്നിലുണ്ട്. അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. യുക്രൈന് സൈനിക പരിശീലനം നല്‍കുന്നത് പാശ്ചാത്യരെന്നും സെര്‍ജി ലാവ്‌റോവ് കുറ്റപ്പെടുത്തി.

ഞായറാഴ്ച ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ സേനാ കമാന്‍ഡുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ റഷ്യ ആണവ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു,​