kk

ന്യൂഡൽഹി : യുക്രെയിനിൽ നിന്ന് 30 വിമാനങ്ങളിലായി 6400 ഇന്ത്യന്‍ പൗരന്മാര്‍ തിരികെയെത്തിയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. 18000 ഇന്ത്യക്കാരാണ് ഇതുവരെ യുക്രെയിൻ അതിർത്തി കടന്നതെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തോളം ഇന്ത്യൻ പൗരന്മാർ ഇന്നലെ ഖാർകീവ് വിട്ടു. പടിഞ്ഞാറൻ അതിർത്തി കടക്കാൻ കാത്ത് നിൽക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ 18 വിമാനങ്ങൾ കൂടി സർവീസ് നടത്തുമെന്നും ബാഗ്ചി വ്യക്തമാക്കി. നൂറു കണക്കിന് വിദ്യാർത്ഥികൾ ഇപ്പോഴും സുമിയിൽ കുടുങ്ങികിടക്കുന്നതായും അദ്ദേഹം അറിയിച്ചു.

സുമിയിലും ഖാർകീവിലും കുടുങ്ങിയ വിദ്യാർത്ഥികളെ റഷ്യയുടെ സഹായത്തോടെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് വിദേശകാര്യമന്ത്രാലയം നടത്തുന്നത്. ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സഹായം വാഗ്ദാനം ചെയ്തെങ്കിലും നയതന്ത്രതലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.