kk

ന്യൂഡൽഹി: യുക്രെയിനിൽ കുടുങ്ങിയ നേപ്പാൾ പൗരൻമാരെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ഇന്ത്യയോട് സ‌ർക്കാരിനോട് അഭ്യർത്ഥിച്ച് നേപ്പാൾ. യുക്രെയിനിൽ നിന്ന് ഓപ്പറേഷൻ ഗംഗ വഴി ഇന്ത്യക്കാരെ വിജയകരമായി നാട്ടിലെത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് നേപ്പാൾ സർക്കാരിന്റെ അഭ്യർത്ഥന. നേപ്പാൾ സർക്കാരിനോട് കേന്ദ്രസർക്കാർ അനുകൂലമായി പ്രതികരിച്ചതായാണ് റിപ്പോർട്ട്.

യുക്രെയിനിൽ നിന്ന് 30 വിമാനങ്ങളിലായി 6400 ഇന്ത്യന്‍ പൗരന്മാര്‍ തിരികെയെത്തിയെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി നേരത്തെ അറിയിച്ചിരുന്നു. 18000 ഇന്ത്യക്കാരാണ് ഇതുവരെ യുക്രെയിൻ അതിർത്തി കടന്നതെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തോളം ഇന്ത്യൻ പൗരന്മാർ ഇന്നലെ ഖാർകീവ് വിട്ടു. പടിഞ്ഞാറൻ അതിർത്തി കടക്കാൻ കാത്ത് നിൽക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ 18 വിമാനങ്ങൾ കൂടി സർവീസ് നടത്തുമെന്നും ബാഗ്ചി വ്യക്തമാക്കി.