
പാരീസ്: യുക്രെയിൻ അഭിമുഖീകരിക്കാൻ പോകുന്നത് ഏറ്റവും മോശമായ അവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഒന്നരമണിക്കൂർ നീണ്ടു നിന്ന ചർച്ചയ്ക്ക് ശേഷമായിരുന്നു മാക്രോണിന്റെ പ്രതികരണം.
പുട്ടിനുമായി ചർച്റ നടത്തിയതിൽ നിന്ന് പ്രശ്നപരിഹാരത്തിന് ഉറപ്പു നൽകുന്ന ഒന്നും തന്നെയില്ല. സൈനിക നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പുട്ടിന്റെ നിലപാടെന്ന് മാക്രോണുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
പുട യുക്രെയിനെ 'ഡി-നാസിഫൈ' ചെയ്യാനുള്ള സൈനിക നടപടി അവസാനം വരെ തുടരാനാണ് നീക്കമെന്ന് പുട്ടിന്റെ വാക്കുകൾ കടമെടുത്ത് മാക്രോൺ കൂട്ടിച്ചേർത്തു. അതേസമയം സാധാരണ ജനങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെടരുതെന്ന് പുട്ടിനോട് ഫ്രഞ്ച് പ്രസിഡന്റ് അഭ്യർത്ഥിച്ചു.
യുക്രൈന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള ചർച്ച ബെലാറുസില്‍ നടക്കുന്നതിനിടെയാണ് പുട്ടിന്റെ നിലപാട് സംബന്ധിച്ച വാർത്ത പുറത്തുവന്നത്.
മാക്രോണുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്. യുക്രെയിനെ നിരായുധീകരിക്കുക, നിഷ്പക്ഷ രാഷ്ട്രമാക്കുക തുടങ്ങിയവയാണ് റഷ്യയുടെ യുക്രെയിനിലെ താല്‍പര്യങ്ങള്‍. ഇവ സാദ്ധ്യമാക്കുമെന്നാണ് റഷ്യ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.റഷ്യ-യുക്രെയിന്‍ ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ താമസിപ്പിക്കാന്‍ യുക്രെയിന്‍ ശ്രമിക്കരുതെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.