
അബുദാബി ∙ ഒരിക്കൽ അനുഗ്രഹിച്ച ഭാഗ്യദേവത സെയ്‌ദാലിയെ തേടി വീണ്ടുമെത്തി. യു.എ.ഇ ബിഗിടിക്കറ്റ് നറുക്കെടുപ്പിൽ മലപ്പുറം സ്വദേശി കണ്ണങ്കടവത്ത് സെയ്‌ദാലിക്ക് അടിച്ചത് ഒരു കോടിരൂപയുടെ (5ലക്ഷം ദിർഹം) സമ്മാനം . ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിലാണ് വളാഞ്ചേരി കരേക്കാട് സ്വദേശിയായ സൈദാലിക്ക് ഒരു കോടി രൂപ ലഭിച്ചത്. സുഹൃത്തുക്കളും സഹപ്രവർത്തകരുമായ മറ്റു 9 പേരുമായി ചേർന്നാണ് സെയ്‌ദാലി ടിക്കറ്റെടുത്തത്. കൂട്ടത്തിൽ ഒരു പാക്കിസ്ഥാനിയും ഒരു ബംഗാളിയും ഉണ്ട്.
അബുദാബിയിൽ ഒരു അറബിയുടെ വീട്ടിൽ 30 വർഷമായി പാചകക്കാരനായി ജോലി നോക്കുകയാണ് സെയ്‌ദാലി. . 1998ൽ 15 പേർ ചേർന്ന് എടുത്ത ടിക്കറ്റിനായിരുന്നു ആദ്യമായി സമ്മാനം ലഭിച്ചത്. ഇത്തവണ 25, 50, 100 ദിർഹം വീതം 10 പേർ ചേർന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ആനുപാതികമായി വീതിക്കും. ജോലിയിൽ തുടരുമെന്നും നാട്ടിൽ തിരിച്ചെത്തുമ്പോൾ എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നുമാണ് ആഗ്രഹമെന്നും സെയ്‌ദാലി പറഞ്ഞു