
ചോളം എന്ന ധാന്യം പോപ്പ്കോണിന്റെ രൂപത്തിൽ ഉപയോഗിക്കാറുണ്ടെങ്കിലും നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർ നമ്മുടെ നാട്ടിൽ വിരളമാണ്. ഒട്ടേറെ പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ചോളം വിറ്റാമിൻ, മിനറൽസ് , ഫൈബർ,എന്നിവയുടെ കലവറയാണ്. ഇത് ആവിയിൽ വേവിച്ചോ സൂപ്പാക്കിയോ ഉപയോഗിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നല്കുന്നു. 
ധാരാളം നാരുകളടങ്ങിയിട്ടുള്ള ചോളം കഴിക്കുന്നത് മലബന്ധം തടയാനും ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തമമാണ്. ചോളത്തിന്റെ മഞ്ഞ വിത്തുകളിൽ അരിറ്റനോയിഡുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ നേത്ര സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നല്കുന്നു. അയൺ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാനും ചോളം നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനുകളും ഫൈറ്റോകെമിക്കലുകളും രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ചോളത്തിലുള്ള ആന്തോസയാനിനുകളും ഫ്ളേവനോയിഡുകളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിറുത്താൻ സഹായിക്കുന്നു. അതിനാൽ പ്രമേഹരോഗികൾ ദിവസവും അൽപം ചോളം കഴിക്കുന്നത് നല്ലതാണ്.