
ന്യൂഡൽഹി: കീവിൽ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ്. വിദ്യാർത്ഥിയെ പാതിവഴിയിൽവച്ച് തിരികെ കൊണ്ടുപോയെന്നും മന്ത്രി അറിയിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
I received info today that a student coming from Kyiv got shot and was taken back midway. We're trying for maximum evacuation in minimum loss: MoS Civil Aviation Gen (Retd) VK Singh, in Poland#RussiaUkraine pic.twitter.com/cggVEsqfEj
— ANI (@ANI) March 4, 2022
കീവിൽ നിന്ന് ലീവിവിലേക്ക് കാറിൽ പോകുന്നതിനിടെയാണ് പഞ്ചാബ് സ്വദേശിയായ വിദ്യാർത്ഥിക്ക് വെടിയേറ്റത്. വിദ്യാർത്ഥി ഇപ്പോൾ കീവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മൂന്ന് തവണ വെടിയേറ്റെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ആൾനാശം പരമാവധി കുറച്ച് എത്രയും വേഗം ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് വി കെ സിംഗ് വ്യക്തമാക്കി. യുക്രെയിനിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. റഷ്യ നടത്തിയ ഷെൽ ആക്രമണത്തിലാണ് മെഡിക്കൽ വിദ്യാർത്ഥിയായ നവീൻ കൊല്ലപ്പെട്ടത്.
അതേസമയം യുക്രെയിനിൽ നിന്നുള്ള രണ്ട് വ്യോമസേനാ വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി. രണ്ട് വിമാനങ്ങളിലായി 420 പേരാണ് ഉള്ളത്. ഇന്നും നാളെയുമായി 7,400ലധികം വിദ്യാർത്ഥികളെ നാട്ടിലെത്തിക്കും.
Two C-17 Indian Air Force aircrafts carrying 210 Indian passengers each from #Ukraine lands at their home base in Hindan near Delhi from Bucharest (Romania) & Budapest (Hungary).
— ANI (@ANI) March 4, 2022
MoS Defence Ajay Bhatt receives the students#OperationGanga pic.twitter.com/yriaSsYXiY