farhan-shibani

അടുത്തിടെയാണ് ബോളിവുഡ് താരം ഫർഹാൻ അക്തറും ഇന്ത്യൻ-ഓസ്‌ട്രേലിയൻ ഗായിക ഷിബാനി ദണ്ഡേക്കറും വിവാഹിതയായത്. നാലുവർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ഹൃത്വിക് റോഷൻ, റിയ ചക്രവർത്തി, സോയ അക്തർ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

വിവാഹത്തിന് പിന്നാലെ ഷിബാനി ദണ്ഡേക്കർ ഇൻസ്റ്റഗ്രാം ബയോയിൽ 'മിസ്സിസ് അക്തർ' എന്ന് ചേർത്തിരുന്നു. ഇപ്പോൾ വീണ്ടും ബയോ മാറ്റിയിരിക്കുകയാണ് ഗായിക. വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾക്കുള്ളിൽ ഫർഹാനുമായി പിണങ്ങിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഷിബാനിയുടെ പേരിന് പിന്നിൽ ഫർഹാന്റെ കുടുംബപ്പേര് ഇപ്പോഴുമുണ്ട്. ഇൻസ്റ്റാഗ്രാം ബയോയിൽ 'മിസ്സിസ് അക്തർ' എന്നതിന് പകരം ഷിബാനി ദണ്ഡേക്കർ അക്തർ എന്നാണ് മാറ്റിയിരിക്കുന്നത്.

ഫെബ്രുവരിയിലായിരുന്നു ഫർഹാൻ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരായത്. ഫർഹാന്റെ രണ്ടാനമ്മ ശബാന ആസ്മി ഷിബാനിയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. 'ഹാപ്പി ഫാമിലി, സുന്ദരിയായ ഷിബാനിയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു.'-എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ഫർഹാന്റെ കസിനും സിനിമ നിർമ്മാതാവുമായ ഫറാ ഖാൻ നവദമ്പതികൾക്ക് വിരുന്നൊരുക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.