
കൊച്ചി: വിവാഹിതരാകാൻ പോകുന്ന തിരുവനന്തപുരം മേയർ ആര്യ രജേന്ദ്രനും സച്ചിൻ ദേവ് എം.എൽ.എയും സമ്മേളന വേദിയിലെ സ്‌നേഹക്കാഴ്ചയാണ്. സമ്മേളനത്തിന്റെ ഇടവേളകളിൽ ഇരുവരും ഒരുമിച്ച് പുറത്തിറങ്ങുമ്പോൾ ചെറുപ്പക്കാർ കുശലം പറഞ്ഞ് അരികിലെത്തും. ചിലർക്ക് സെൽഫിയെടുക്കുകയും വേണം.
പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ആര്യയ്ക്കും സച്ചിനും കഴിഞ്ഞ ദിവസം പുസ്തകങ്ങൾ സ്‌നേഹസമ്മാനമായി നൽകി. തിരുവനന്തപുരം ആൾ സെയിന്റ്സ് കേളേജിൽ പഠിക്കുമ്പോഴാണ് ആര്യ മേയറാകുന്നത്. എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽ കന്നി മത്സരത്തിൽ സച്ചിൻ വിജയിച്ചത്. ഇവിടെ ആര്യയും പ്രചാരണത്തിനെത്തിയിരുന്നു.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. ഇപ്പോൾ എസ്. എഫ്. ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും സി. പി. എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമാണ്