maamannan

തമിഴിൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന 'മാമന്നന്റെ' പോസ്റ്റർ പുറത്തുവിട്ട് പ്രമുഖ താരങ്ങൾ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കീർത്തി സുരേഷ്, വടിവേലു, ഉദയ്‌നിധി സ്റ്റാലിൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. വളരെ നാളുകൾക്ക് ശേഷം വടിവേലു തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടെ ഈ ചിത്രത്തിനുണ്ട്. സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്. ഫഹദ് ഫാസിൽ, കീർത്തി സുരേഷ്, എ ആർ റഹ്മാൻ തുടങ്ങി അണിയറപ്രവർത്തകരടക്കം നിരവധിപേരാണ് ചിത്രത്തിന്റെ പോസ്റ്റർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷവും താരങ്ങൾ പങ്കുവച്ചു. നിഗൂഢത നിറഞ്ഞ രീതിയിലാണ് ചിത്രത്തിന്റെ പോസ്റ്റർ.

I am super grateful to work with such a brilliant team, starting from the revolutionary @mari_selvaraj sir, Namma @Udhaystalin sir, Nammude #FahadhFaasil , the one & only #VaigaiPuyal #Vadivelu sir, blessed to be working with the legendary @arrahman sir once again 🙏🏻 #MAAMANNAN pic.twitter.com/Mye32CiNAr

— Keerthy Suresh (@KeerthyOfficial) March 4, 2022

Glad to be part of #Maamannan! ☺️👍@mari_selvaraj @RedGiantMovies_ @Udhaystalin @KeerthyOfficial #FahadhFaasil #Vadivelu @thenieswar @editorselva @kabilanchelliah @kalaignartv_off @SonyMusicSouth @teamaimpr pic.twitter.com/PXcdKTVidL

— A.R.Rahman (@arrahman) March 4, 2022