hey-sinamika

ദുൽഖർ സൽമാനെ നായകനായിക്കി ബൃന്ദ മാസ്റ്റർ അണിയിച്ചൊരുക്കിയ ഹേയ് സിനാമിക ആരാധകരെ ആവേശം കൊള്ളിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മുൻകൂട്ടി നിശ്ചയിക്കാവുന്ന തരത്തിലുള്ള കഥ പറച്ചിലാണെങ്കിലും ഇടയ്‌ക്കെല്ലാം സർപ്രൈസുകൾ സൂക്ഷിക്കുന്നുമുണ്ട്. നിറുത്താതെ സംസാരിക്കുന്ന ആളായിട്ടാണ് ദുൽഖർ സൽമാൻ ചിത്രത്തിലെത്തുന്നത്.

കാജൽ അഗർവാളും അദിതി റാവുവുമാണ് നായികമാർ. ഇരുവരും ചിത്രത്തിൽ തങ്ങളുടെ വേഷം കൈയടക്കത്തോടെ ചെയ്തിട്ടുണ്ട്. പ്രീത ജയരാമന്റെ ഫ്രെയിമുകൾ എടുത്തുപറയണം. അത്രയും മനോഹരമായിട്ടാണ് ഒരോ സീനുകളും ഷൂട്ട് ചെയ്തിരിക്കുന്നത്. ഗോവിന്ദ് വസന്തയുടെ സംഗീതവും ചിത്രത്തിന് മികവ് കൂട്ടുന്നു.

ചിത്രത്തിനൊരു മണിരത്നം ടച്ചുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല. ദമ്പതികൾ തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മകളും, തെറ്റിദ്ധാരണകളും എങ്ങനെ വിവാഹത്തെ ബാധിക്കുന്നു എന്നാണ് സിനിമ പറയുന്നത്. പ്രണയിക്കുന്നവർക്ക് തീർച്ചയായും രസിക്കുന്ന ചിത്രമാണ്. വീഡിയോ കാണാം.