
ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയിനിൽ നിന്ന് മലയാളികൾ ഉൾപ്പടെ നിരവധി പേരെ ഇതിനോടകം മടക്കിക്കൊണ്ടുവന്നു. അത്തരത്തിൽ മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
അധികൃതർ ഭാരത് മാതാ കി ജയ് വിളിച്ചപ്പോൾ വിദ്യാർത്ഥികൾ അത് ഏറ്റുവിളിച്ചു. എന്നാൽ നരേന്ദ്ര മോദിക്ക് ജയ് വിളിക്കുമ്പോൾ ഭൂരിഭാഗം പേരും മിണ്ടാതിരിക്കുന്നതാണ് വീഡിയോയിലുള്ളത്. കോൺഗ്രസാണ് വീഡിയോ പുറത്തുവിട്ടത്. നിരവധി പേരാണ് ഇതിനോടകം ഷെയർ ചെയ്തത്.
വിദ്യാർത്ഥികളെ ഒഴിപ്പിക്കലിൽ വേഗത കൂട്ടുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ന് കീവിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റിട്ടുണ്ട്. അതേസമയം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതുവരെ 650ലധികം മലയാളികൾ തിരിച്ചെത്തിയെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇന്നലെ മാത്രം 295 പേരെത്തി.