
വാഷിംഗ്‌ടൺ: തമിഴ് നടി അഖില നാരായണൻ അമേരിക്കൻ സൈന്യത്തിൽ ചേർന്നത് ദീർഘനാളത്തെ കഠിന പ്രയത്‌നത്തിനൊടുവിൽ. ഏഴ് മാസം നീണ്ട കഠിന പരിശീലനം വിജയകരമായി പൂർത്തിയാക്കിയതോടെയാണ് അഖിലയ്ക്ക് നിയമനം നൽകാൻ സൈന്യം തീരുമാനിച്ചത്. അഭിഭാഷകയായി നിയമനം നേടിയ അഖില യു എസ് സൈന്യത്തിന്റെ നിയമോപദേശകയായാണ് പ്രവർത്തിക്കുക.
ജനിച്ചു വളര്‍ന്ന രാജ്യത്തെ സേവിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അത് തന്റെ കര്‍ത്തവ്യമാണെന്നും അഖില പറയുന്നു. നടിയും ഗായികയും എന്നതിനൊപ്പം അദ്ധ്യാപിക കൂടിയാണ് അഖില. അമേരിക്കയിൽ ‘നൈറ്റിംഗേൽ സ്‌കൂൾ ഒഫ് മ്യൂസിക്ക്’ എന്ന ഓൺലൈൻ സംഗീത ക്ലാസും അഖില നടത്തുന്നുണ്ട്.
തമിഴ് സംവിധായകനായ അരുളിന്റെ ഹൊറർ ചിത്രമായ ‘കാദംബരി’ യിലൂടെയാണ് അഖില അഭിനയരംഗത്ത് എത്തുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ചിത്രം റിലീസായത്.