arrest

കോട്ടയം: ഗർഭിണിയെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പാലായ്ക്കു സമീപം ഞൊണ്ടിമാക്കൽ കവലയിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരായ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്.

ദമ്പതികൾ ഞൊണ്ടിമാക്കൽ കവലയിലെ വാടക വീട്ടിലേക്കു പോകുമ്പോഴാണ് സമീപത്തെ വർക്‌ഷോപ്പിലിരുന്നവർ യുവതിയോടു മോശമായി സംസാരിച്ചത്. യുവതിയുടെ ഭർത്താവ് ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ മർദിക്കുകയായിരുന്നു.

ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടുകയും ചെയ്തു. യുവതിയെ ഉടൻ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയിൽ ഗർഭസ്ഥ ശിശുവിന്റെ ജീവൻ അപകടകരമായ സ്ഥിതിയിലാണെന്നും കണ്ടെത്തി. തുടർന്ന് ദമ്പതികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.