
അലസത തോന്നിപ്പിക്കുന്ന മുഖവും മുടിയുമാണ് ഷെയിൻ നിഗത്തിന്. എന്നാൽ, കാമറയ്‌ക്ക് മുന്നിൽ നിന്നാൽ അതെല്ലാം മാറും. കഥാപാത്രത്തിന് വേണ്ടതെല്ലാം ആ മുഖത്ത് തെളിയും. പക്ഷേ മുടിയിൽ അപ്പോഴും കാര്യമായ മാറ്റങ്ങളൊന്നും വരുത്താറുമില്ല. പാറിപ്പറന്നു കിടക്കുന്ന തന്റെ ഹെയർ സ്റ്റൈലിനെ കുറിച്ച് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ഷെയിൻ മനസ് തുറക്കുന്നു...
'ഈ ഹെയർസ്റ്റൈൽ ചീകി വച്ചാൽ അത്ര നല്ലതാണെന്ന് തോന്നാറില്ല. ഇതാണ് എനിക്ക് എളുപ്പം. ചീകാനൊക്കെ പോയാൽ പിന്നെ എപ്പോഴും അതുപോലെ ഇരിക്കുന്നുണ്ടോയെന്നൊക്കെ ശ്രദ്ധിക്കണ്ടേ...ഇതാകുമ്പോൾ അത്രയും ചിന്തകളുടെ ആവശ്യമില്ല. കുളിച്ച് കഴിഞ്ഞ് ഇതുപോലെ അങ്ങ് നടക്കാം. ഹൃദയം കണ്ട് കഴിഞ്ഞപ്പോൾ ഉമ്മച്ചി പറഞ്ഞു പ്രണവിന്റെ ഹെയർസ്റ്റൈൽ നിന്റേത് പോലെ ഉണ്ടെന്ന്.
അത് കേട്ടപ്പോൾ സന്തോഷം തോന്നി. ഉമ്മച്ചിയാണ് എന്റെ അടുത്ത സുഹൃത്ത്. ഞാൻ ഇപ്പോൾ എവിടെ പോയാലും ഉമ്മിച്ചി കൂടെയുണ്ടാകും. എനിക്കൊരു മാനേജർ ഇല്ല. ഫോൺ കോളുകളും കാര്യങ്ങളും നോക്കുന്നതും ഉമ്മച്ചിയാണ്. ലൊക്കേഷനിനെല്ലാം ഉമ്മച്ചി കൂടെയുണ്ട്. ഒറ്റയ്‌ക്ക് എല്ലാ കാര്യങ്ങളും എനിക്ക് മാനേജ് ചെയ്യാൻ പറ്റില്ല. എന്നെ കൂടുതലായിട്ട് മനസിലാക്കാൻ പറ്റുന്നതും ഉമ്മിച്ചിക്കാണ്." ഷെയിൻ പറഞ്ഞു.