award

തിരുവനന്തപുരം: ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് (കേരള) ഏര്‍പ്പെടുത്തിയ 2021 ലെ മികച്ച സുരക്ഷാ കമ്മറ്റി അവാര്‍ഡ് പേരൂര്‍ക്കട എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് ഫാക്ടറിക്ക് ലഭിച്ചു. ദേശീയ സുരക്ഷാ ദിനമായ മാര്‍ച്ച് 4ന് എറണാകുളം ടിഡിഎം ഹാളില്‍ നടത്തിയ ചടങ്ങില്‍ കേരള തൊഴില്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അവാർഡ് നൽകി. മന്ത്രിയിൽ നിന്നും ഫാക്ടറി എക്‌സിക്യൂട്ടീവ് ഡയറക്ടറും യൂണിറ്റ് ചീഫുമായ ജി കൃഷ്ണകുമാറും ഫാക്ടറി ജോയിന്റ് ജനറല്‍ മാനേജര്‍(പാക്കിംഗ്, സേഫ്റ്റി & എന്‍വയോണ്‍മെന്റ്) വേണുഗോപാല്‍ എസും ചേർന്ന് ഏറ്റുവാങ്ങി. പേരൂര്‍ക്കട ഫാക്ടറിയിലെ പാക്കിംഗ് വിഭാഗം ജീവനക്കാരനായ ടിപി ഷണ്‍മുഖത്തെ മികച്ച സേഫ്റ്റി വര്‍ക്കറായും തെരഞ്ഞെടുത്തു.