
മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രമാണ് ഭീഷ്മപർവ്വം. ഗ്യാംഗ്‌സ്റ്റർ ചിത്രമാണെന്ന പ്രതീതി ജനിപ്പിക്കുന്നതായിരുന്നു സിനിമയുടെ ടീസർ. എന്നാൽ കുടുംബത്തിന്റെയും അതിന്റെ ഐക്യത്തിന്റെയും അനൈക്യത്തിന്റെയും കഥയാണ് ഭീഷ്മപർവ്വത്തിൽ പറയുന്നത്. മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസും അമൽ നീരദിന്റെ സ്റ്റൈലിഷ് മേക്കിംഗുമാണ് ചിത്രത്തിന്റെ ആത്മാവ്. എന്നിരുന്നാലും എല്ലാ കഥാപാത്രങ്ങൾക്കും അതിന്റേതായ പ്രാധാന്യം നൽകി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. സുഷിൻ ശ്യാമിന്റെ സംഗീതവും ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണവും സിനിമയെ മറ്റൊരു തലത്തിലേയ്ക്ക് എത്തിക്കുന്നു. ചിത്രത്തെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാം.