belly-fat

അമിതവണ്ണം കുറയ്‌ക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതെ പോയവരുണ്ടാകും. അല്ലെങ്കിൽ മടി കൊണ്ട് വണ്ണം കുറയ്‌ക്കാൻ കഴിയാത്തവരുമുണ്ടാകും. എന്നാൽ,​ വലിയ ബുദ്ധിമുട്ടില്ലാതെ എങ്ങനെ വണ്ണവും വയറും കുറയ്‌ക്കാമെന്നതിന്റെ എളുപ്പവഴിയാണ് ഇനി പറയുന്നത്.

അയമോദകം വച്ചുള്ള സിംപിൾ ടെക്‌നിക്കാണിത്. രാവിലെ എഴുന്നേറ്റാൽ വെറും വയറ്റിൽ അയമോദകമിട്ട് തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളം കുടിച്ച് നോക്കൂ. പൊണ്ണത്തടി കുറയ്‌ക്കാനുള്ള എളുപ്പ മാർഗമാണിത്. അയമോദകത്തിന്റെ രുചി ഇഷ്ടപ്പെടാത്തവർക്ക് അല്പം തേനൊഴിച്ചും കുടിക്കാവന്നത്.

ഇതല്ലാതെ മറ്റൊരു രീതിക്കും അയമോദക വെള്ളം കുടിക്കാം. തലേ ദിവസം ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് അയമോദകം ഇട്ട് വയ്‌ക്കുക. രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ ആ വെള്ളം കുടിക്കാവുന്നതാണ്. വറുത്തെടുത്ത അയമോദകം ഇടയ്‌ക്ക് കഴിക്കുന്നതും നല്ലതാണ്. ദഹനപ്രശ്‌നങ്ങൾക്കും ശരീരത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാനും ഇത് സഹായിക്കും.