
അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി മാർച്ച് എട്ടിന് വനിതകൾക്ക് മാത്രമായി ഉല്ലാസയാത്ര സംഘടിപ്പിച്ച് കെ എസ് ആർ ടി സി. ഏവരുടെയും പ്രിയപ്പെട്ട അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർലായിലേക്കാണ് വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കും. കുറഞ്ഞ ചെലവിൽ മികച്ചൊരു ദിനം തന്നെ കെ എസ് ആർ ടി സി നൽകുമെന്നതിൽ സംശയമില്ല. കെ എസ് ആർ ടി സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വനിതകൾക്ക് മാത്രമായി വണ്ടർലാ ഉല്ലാസയാത്ര. കൊച്ചിയിൽ പള്ളിക്കര കുന്നിൻ മുകളിലാണ് വണ്ടർലാ സ്ഥിതിചെയ്യുന്നത്. 30 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാട്ടർ തീം പാർക്ക് കൂടിയാണിത്. ഇന്ത്യയിലെ ആദ്യത്തെ ഐ എസ് ഒ14001 (പരിസ്ഥിതിസംരക്ഷണത്തിനായി), ഒഎച്ച്എസ്എഎസ് 18001 (സുരക്ഷയ്ക്കായി) സർട്ടിഫൈഡ് അമ്യൂസ്മെന്റ് പാർക്കുമാണ് വണ്ടർലാ.
പ്രധാന ആകർഷണങ്ങൾ:
ഇക്വിനോക്സ് 360
റീകോയിൽ റിവേഴ്സ് ലൂപ്പിംഗ് റോളർ കോസ്റ്റർ
കിഡ്ഡീസ് വീൽ
ജമ്പിംഗ് തവളകൾ
3 ഡി മൂവി
ബാലരമ കേവ്
മ്യൂസിക്കൽ ഫൗണ്ടൻ & ലേസർ ഷോ, ഫ്ലാഷ് ടവർ
മറ്റു സൗകര്യങ്ങൾ:
ഈ പാർക്ക് പരിസ്ഥിതി സൗഹൃദമാണ്റെ കൂടാതെ റെസ്റ്റോറന്റ് സൗകര്യവും ലഭ്യമാണ്. ഇവിടത്തെ സവാരി കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നു.
അതെ! മാർച്ച് 8ന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് ബഡ്ജ്ജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് ഉല്ലാസയാത്ര സംഘടിപ്പിച്ചിരിക്കുന്നു. ഒരാളിൽ നിന്ന് 1375 (എൻട്രീഫീസ് ഉൾപ്പെടെ) രൂപയാണ് ഈടാക്കുന്നത് .