us-and-russia

മോ​സ്കോ​ ​:​ ​യു​ക്രെ​യി​ൻ​ ​വി​ഷ​യ​ത്തി​ൽ​ ​ത​ങ്ങ​ൾ​ക്ക് ​നേ​രെ​ ​ഉ​പ​രോ​ധ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​യു.​എ​സ് ​ന​ട​പ​ടി​യ്ക്ക് ​മ​റു​പ​ടി​യാ​യി​ ​യു.​എ​സി​ലേ​ക്കു​ള്ള​ ​റോ​ക്ക​റ്റ് ​എ​ൻ​ജി​നു​ക​ളു​ടെ​ ​വി​ത​ര​ണം​ ​നി​റു​ത്താ​ൻ​ ​തീ​രു​മാ​നി​ച്ച​താ​യി​ ​റ​ഷ്യ​ൻ​ ​സ്പേ​സ് ​ഏ​ജ​ൻ​സി​യാ​യ​ ​റോ​സ്കോ​സ്മോ​സി​ന്റെ​ ​ത​ല​വ​ൻ​ ​ഡി​മി​ട്രി​ ​റൊ​ഗോ​സി​ൻ​ ​പ​റ​ഞ്ഞു.​ ​'​ ​ഇ​ത്ത​ര​മൊ​രു​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​യു.​എ​സി​ന് ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​താ​യ​ ​ഞ​ങ്ങ​ളു​ടെ​ ​റോ​ക്ക​റ്റ് ​എ​ൻ​ജി​നു​ക​ൾ​ ​ന​ൽ​കാ​ൻ​ ​ക​ഴി​യി​ല്ല.​ ​അ​വ​ർ​ ​മ​റ്റേ​തി​ലെ​ങ്കി​ലും​ ​പ​റ​ക്ക​ട്ടെ,​ ​അ​വ​ർ​ ​ചൂ​ലെ​ടു​ത്ത് ​പ​റ​ക്ക​ട്ടെ​ ​"​ ​റൊ​ഗോ​സി​ൻ​ ​പ​റ​ഞ്ഞു.

1990​ക​ൾ​ ​മു​ത​ൽ​ 122​ ​ആ​ർ.​ഡി​ ​-​ 180​ ​എ​ൻ​ജി​നു​ക​ൾ​ ​യു.​എ​സി​ന് ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​ ​ഇ​തി​ൽ​ 98​ ​എ​ണ്ണം​ ​അ​റ്റ്‌​ല​സ് ​ലോ​ഞ്ച് ​വെ​ഹി​ക്കി​ളു​ക​ളി​ൽ​ ​ഉ​പ​യോ​ഗി​ച്ചെ​ന്നും​ ​മു​മ്പ് ​ന​ൽ​കി​യ​ ​റോ​ക്ക​റ്റ് ​എ​ൻ​ജി​നു​ക​ളു​ടെ​ ​സ​ർ​വീ​സിം​ഗും​ ​നി​റു​ത്തു​ന്ന​താ​യും​ ​റൊ​ഗോ​സി​ൻ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ന്റെ​ ​ഉ​പ​രോ​ധ​ങ്ങ​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഫ്ര​ഞ്ച് ​ഗ​യാ​ന​യി​ൽ​ ​നി​ന്നു​ള്ള​ ​വി​ക്ഷേ​പ​ണ​ങ്ങ​ൾ​ ​നി​റു​ത്തു​ന്ന​താ​യി​ ​റ​ഷ്യ​ ​നേ​ര​ത്തെ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.