vbbvbb

നെയ്യാറ്റിൻകര: എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മുക്കോല ഭാഗത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി. വിഴിഞ്ഞം പിറവിളാകം കരയടിവിള അനിതാ ഭവനിൽ മണികണ്ഠൻ എന്ന് വിളിക്കുന്ന രാഹുലാണ് 100 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. മുക്കോല ഭാഗത്ത് അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ അജീഷ്,​ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സജിത്കുമാർ,​ പ്രിവന്റീവ് ഓഫീസർ ലോറൻസ്,​ സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, അനീഷ്, പ്രസന്നൻ, ഹരികൃഷ്ണൻ, ടോണി, സതീ ഷ്കുമാർ, ലിൻറ്റോരാജ്,​ വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുശ്രീ,​ ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.