
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: ആരോഗ്യപരമായ അവസ്ഥ തൃപ്തികരമായിരിക്കില്ല, ശാരീരികാസ്വാസ്ഥ്യങ്ങൾ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും, സഞ്ചാര ക്ലേശം രൂക്ഷമാകും, ബന്ധുക്കളുടെ അടുക്കൽ നിന്നും മന:ക്ലേശങ്ങൾ ഉണ്ടാകും.
ഭരണി: പണച്ചെലവുകൾ കൂടുതൽ ശക്തമാകും, കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും കുറയും, ക്രയവിക്രയങ്ങളിൽ ധനനഷ്ടത്തിന് ഇടവരും, തസ്‌കര ഭയം വളരും, ശത്രുശല്യം ഉണ്ടാകും.
കാർത്തിക: സന്താനങ്ങൾ മൂലം അസ്വസ്ഥതകൾ ഉടലെടുക്കും, വിവാഹ ആലോചനകൾക്ക് തടസ്സങ്ങൾ അനുഭവപ്പെടും, തെറ്റായ മാർഗത്തിലൂടെ ധനം സമ്പാദിക്കാൻ ശ്രമിക്കുന്നത് പ്രശ്‌നങ്ങൾ ഉണ്ടാക്കും.
രോഹിണി: അലർജിയും തൊലിപ്പുറത്ത് വരുന്ന രോഗങ്ങളാലും കഷ്ടതകൾ അനുഭവിക്കും, കോടതിയുടെ പരിഗണനയിലുള്ള സംഗതികൾ പ്രതികൂലമാകും, കാര്യങ്ങളിൽ കാലതാമസം നേരിടും.
മകയിരം: സ്‌നേഹിതരാൽ അപമാനങ്ങൾ ഉണ്ടാകും, അന്യദേശത്ത് കഷ്ടതകൾ അനുഭവിക്കും, യാത്രാ തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ അനുഭവപ്പെടും, തൊഴിൽ രംഗത്ത് ധനനഷ്ടത്തിന് ഇടവരും, സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.
തിരുവാതിര: നേത്ര പരിശോധന നടത്തണം, വിദ്യാർത്ഥികൾ വളരെയധികം ശ്രദ്ധിക്കണം, ഉദ്യോഗാർത്ഥികൾക്ക് നിയമന നടപടികൾ മന്ദഗതിയിൽ ആകും, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതുജന പിന്തുണ നഷ്ടപ്പെടും.
പുണർതം: ദീർഘകാലമായി ചികിത്സയിലായിരുന്ന രോഗങ്ങൾക്ക് ശമനമുണ്ടാകും, സർക്കാർ ജീവനക്കാർക്ക് ഇൻക്രിമെന്റോ പ്രമോഷനോ നിർദേശിക്കപ്പെടും, വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ പ്രകടിപ്പിക്കും.
പൂയം: തൊഴിൽ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന എതിർപ്പുകൾ അവസാനിക്കും, തടസപ്പെട്ട് കിടന്നിരുന്ന സംഗതികൾ പുനരാരംഭിക്കും, അയൽക്കാരുമായി രമ്യതയിൽ ആകും, യാത്രകൾ ഗുണപ്രദമാകും.
ആയില്യം: തീർത്ഥയാത്രകൾക്കോ പുണ്യദേവാലയങ്ങൾ സന്ദർശിക്കാനോ ആലോചനകൾ ഉണ്ടാകും, സഹോദരങ്ങളും ബന്ധുക്കളും സഹായിക്കും, അപവാദങ്ങളും ആരോപണങ്ങളും ശമിക്കും, ആരോഗ്യം മെച്ചപ്പെടും.
മകം: ഗൃഹം മോടിപിടിപ്പിക്കുന്നതിന് അനുകൂലമായ സമയം, സന്താനത്തിന്റെ വിവാഹാലോചനകൾ കൂടുതൽ ഉഷാറാകും, ദാമ്പത്യസുഖം വർദ്ധിക്കും, പങ്കാളിയുടെ പിന്തുണയോടെ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കാൻ സാധിക്കും.
പൂരം: ക്രയവിക്രയ രംഗത്ത് നിന്നും ധനപ്രാപ്തിയുണ്ടാകും, ഭൂമിയുടെ ഇടപാടുകളിൽ നിന്നും കൂടുതൽ ലാഭം നേടും, പ്രണയിതാക്കൾക്ക് കുടുംബത്തിന്റെ അംഗീകാരം ലഭിക്കും, വാഹന യോഗം ലഭിക്കും, ശത്രുക്കളെ പരാജയപ്പെടുത്തും.
ഉത്രം: പണമിടപാട് രംഗത്ത് കൂടുതൽ ശ്രദ്ധ പുലർത്തണം, കുടുംബത്തിൽ ബന്ധുക്കളുടെ സമാഗമം ഉണ്ടാകും, പുതിയ തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടും, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതുജന പിന്തുണ ലഭിക്കും, ദേവാലയ ദർശനം നടത്തും.
അത്തം: പുറമെ നിന്നുള്ള സഹായ വാഗ്ദാനങ്ങൾ ലഭിക്കും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധനലാഭത്തിനും പുതിയ അവസരങ്ങൾക്കും സാദ്ധ്യത തെളിയും, തടസ്സങ്ങൾ നീക്കി യാത്രകൾ പുനരാരംഭിക്കും, വാഹന സംബന്ധമായ ദുരിതങ്ങൾ തരണം ചെയ്യും.
ചിത്തിര: സഹായികൾ മൂലം ധനനാശം സംഭവിക്കും, ആത്മസുഹൃത്തുക്കൾ വേർപിരിഞ്ഞു പോകുന്നത് ദു:ഖത്തിന് ഹേതുവായി തീരും, കടബാധ്യതകൾ വർദ്ധിക്കും, വിവാഹ ആലോചനകൾ മാറ്റിവയ്‌ക്കേണ്ടി വരും, ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം കൂടുതൽ ശക്തമാകും.
ചോതി : മാനഹാനി സംഭവിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഉടലെടുക്കും, പിതൃസ്ഥാനീയർക്ക് ദുരിതങ്ങൾ അനുഭവിക്കേണ്ടിവരും, വൃഥാ ദു:ഖങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും, കുടുംബത്തെ കുറിച്ചുള്ള ചിന്ത സദാ അലട്ടിക്കൊണ്ടിരിക്കും, കൂട്ടുകാരിൽ നിന്നും വഞ്ചനാപരമായ അനുഭവങ്ങൾ ഉണ്ടാകും.
വിശാഖം: മുറിവുകൾക്കും ചതവുകൾക്കും സാദ്ധ്യത, അഗ്നി വൈദ്യുതി എന്നിവ സൂക്ഷിച്ച് കൈകാര്യം ചെയ്യണം, പ്രവർത്തനങ്ങൾ യഥാവിധി പ്രയോജനപ്പെടുത്താൻ സാധിക്കില്ല, നിയമപരമായി ശിക്ഷണ നടപടികൾ നേരിടേണ്ടി വരുന്ന സാഹചര്യം ഉണ്ടാകും, പൊതുസമൂഹത്തിൽ പിന്തുണ നഷ്ടപ്പെടും.
അനിഴം:ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് മാനസിക സമ്മർദം ശക്തമാകും, ജനങ്ങളുമായി കലഹത്തിനു നിൽക്കരുത്, വീട് വിട്ട് താമസിക്കുന്ന സാഹചര്യം ഉണ്ടാകും, കുടുബത്തിലെ സ്വസ്ഥതക്കുറവ് മന:ക്‌ളേശത്തിന് കാരണമാകും, ധനവരവ് കുറയും.
കേട്ട: ഗുണാനുഭവങ്ങൾ അധികരിച്ച് നിൽക്കുന്ന സമയം, ബിസിനസ്സിൽ വിജയം കൈവരിക്കും, അകന്നു നിൽക്കുന്ന ബന്ധുക്കളുടെ സഹകരണം പ്രതീക്ഷിക്കാം, അതിഥി സൽക്കാരത്തിനുള്ള അവസരം ലഭിക്കും, മന:സുഖം വർദ്ധിക്കും, ആഗ്രഹങ്ങൾ സാധിച്ചു കിട്ടും.
മൂലം: പ്രതിസന്ധികളെ തരണം ചെയ്യും, പ്രതികൂലമായി നിന്നിരുന്ന പല ഘടകങ്ങളും അനുകൂലമായ രീതിയിൽ ആകും, വ്യവഹാരവിജയം നേടാൻ സാധിക്കുന്നതാണ്, തൊഴിൽ പരമായി വളരെയധികം നേട്ടങ്ങൾ കൈവരിക്കും, സാമ്പത്തികസ്ഥിതി മെച്ചപ്പെടും, വിദേശത്ത് നിന്നും പുതിയ സുഹൃത്തുക്കളെ ലഭിക്കും.
പൂരാടം: കടം നൽകിയ പണം തിരികെ ലഭിക്കും, മാനസികമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും, പൈതൃകസ്വത്ത് കൈവശം വരാനുള്ള സാധ്യത തെളിഞ്ഞു വരും, വിവാഹബന്ധം തേടുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും, തൊഴിൽ അന്വേഷകർക്ക് അനുകൂലമായ അറിയിപ്പ് ലഭിക്കാൻ സാധ്യതയുണ്ട്.
ഉത്രാടം: പൊതു പ്രവർത്തന രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കും, സഹോദര ഗുണം ഉണ്ടായിരിക്കും, പണമിടപാടുകളിൽ കൃത്യതയും സൂക്ഷ്മതയും പുലർത്തും, വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രദ്ധിക്കും, മാതാപിതാക്കളുടെ അനുഗ്രഹവും സഹായവും ഉണ്ടാകും, കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ.
തിരുവോണം: വിദേശത്ത് നിന്നും സ്വദേശത്ത് എത്താൻ കഴിയും, മറ്റുള്ളവരുടെ നന്മയ്ക്കായി ഉള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടും, സാമ്പത്തിക ഭദ്രത കൈവരിക്കും, സ്വകുടുബത്തിന്റെ ശ്രേയസിനു വേണ്ടി വിട്ടു വീഴ്ചകൾക്ക് തയ്യാറാകും, കലാപ്രവർത്തനങ്ങളിൽ ഏർപ്പെടും, കുടുംബ സമേതം വിനോദ യാത്രകൾ ചെയ്യാനുള്ള ആലോചനകളിൽ ഏർപ്പെടും.
അവിട്ടം: അപ്രതീക്ഷിതമായി ഗുണാനുഭവങ്ങളും ധനലാഭത്തിനും സാധ്യതയുണ്ട്, പൂർവ്വകാല സുഹൃത്തിനെ കാണാൻ സാധിക്കും, പ്രണയ സാക്ഷാത്കാരം നേടാൻ സാധിക്കുന്നതാണ്, ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്നവർക്ക് മികച്ച അംഗീകാരം കിട്ടും, ശത്രുക്കളുടെ മേൽ വിജയം നേടി സുഖപ്രദമായ ജീവിത സാഹചര്യം സൃഷ്ടിക്കും.
ചതയം: ചെറിയ തോതിൽ നടത്തി വരുന്ന സംരംഭങ്ങൾ വിപുലീകരിക്കാൻ സാബത്തീക സഹായത്തിനായി പരിശ്രമം നടത്തും, വിദ്യാർത്ഥികൾ പഠനത്തിൽ മികവ് പുലർത്തും, പങ്കാളിയുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, പൊതുജന മധ്യത്തിൽ ബഹുമാനിതനാകും, കഴിവുകൾക്ക് അംഗീകാരം കിട്ടും.
പൂരുരുട്ടാതി: ഔദ്യോഗികമായി ആദരവും ബഹുമാനവും ലഭിക്കും, സംഭാഷണത്തിന്റെ വശ്യ ശക്തിയാൽ നേട്ടങ്ങൾ കൈവരിക്കും, വ്യവഹാരവിജയം നേടാൻ കഴിയും, സാമ്പത്തികമായി മുന്നേറ്റം നടത്തും, വിവിധ ഭാഗങ്ങളിൽ നിന്ന് ധനവരവ് ഉണ്ടാകും, മനസ്സിന് സന്തോഷം ലഭിക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഉടലെടുക്കും.
ഉത്രട്ടാതി: തൊഴിലിൽ പൂർണ്ണമായ ശ്രദ്ധ പ്രകടിപ്പിക്കും, തടസ്സങ്ങളും ബുദ്ധിമുട്ടുകളും മാറി കാര്യങ്ങൾ സുഗമമായി നടത്താൻ സാധിക്കും, അകന്നു കഴിഞ്ഞിരുന്ന സുഹൃത്തുക്കളും പ്രണയിതാക്കളും പൂർവ്വ സ്ഥിതിയിലേക്ക് വന്നചേരും, സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കും, കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാകും.
രേവതി: അവസരങ്ങളും സാധ്യതകളും ഒന്നൊന്നായി വന്നു ചേരും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി ധനം ചെലവാകും, ബന്ധുബലം കൂടും, ബന്ധുക്കളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സഹായിക്കും, എല്ലാകാര്യത്തിനും ജീവിത പങ്കാളിയുടെ സഹായവും പ്രോത്സാഹനവും ഉണ്ടായിരിക്കും.